Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2017 4:03 AM IST Updated On
date_range 9 Feb 2017 4:03 AM ISTശാസ്ത്ര വിഷയങ്ങളില്‍ നെറ്റ് ജൂണ്‍ 18ന്
text_fieldsbookmark_border
ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്, ലെക്ചറര്‍ നിയമനം എന്നിവക്കായി യു.ജി.സിയും സി.എസ്.ഐ.ആറും നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 18നാണ് ഇത്തവണത്തെ പരീക്ഷ.
ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, പ്ളാനിറ്ററി ആന്‍ഡ് എര്‍ത്ത് അറ്റ്മോസ്ഫറിക് ഓഷ്യന്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബി.എസ്-എം.എസ്/ എം.എസ്സി/ നാലു വര്‍ഷത്തെ ബി.എസ്സി ഓണേഴ്സ്/ ബി.ഫാര്‍മ/എം.ബി.ബി.എസ്/ ഇന്‍റഗ്രേറ്റഡ് എം.എസ്-പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്സി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 28 വയസ്സാണ്. ഒ.ബി.സി/എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാര്‍/ കാഴ്ചവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവ് ലഭിക്കും.
പരീക്ഷ രീതി: രാവിലെ 9-12 വരെയും ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ചു വരെയും രണ്ടു ഭാഗമായാണ് പരീക്ഷ നടക്കുക.
പാര്‍ട്ട് എ-എല്ലാം വിഷയങ്ങള്‍ക്കും കോമണ്‍ പരീക്ഷയാണ്.
പൊതുവിജ്ഞാനം, ലോജിക്കല്‍ റീസണിങ്, ഗ്രാഫിക്കല്‍ അനലൈസ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയാണ് ഈ വിഭാഗത്തിലുണ്ടാവുക.
പാര്‍ട്ട് ‘ബി’യില്‍ അതത് വിഷയത്തിലുള്ള മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളും പാര്‍ട്ട് സി-യില്‍ വിശകലനം ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരിക്കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷകേന്ദ്രങ്ങള്‍.
അപേക്ഷഫീസ്: ജനറല്‍-1000, ഒ.ബി.സി-500, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍/ കാഴ്ച വൈകല്യമുള്ളവര്‍-250. www.csirhrdg.res.in എന്ന വെബ്സൈറ്റില്‍നിന്ന് ചലാന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഏതെങ്കിലും ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ ഫീസ് അടക്കാം.
www.csirhrdg.res.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോ പതിച്ച്, ഒപ്പുവെച്ച് ഫീസ് അടച്ചതിന്‍െറ ചലാന്‍ സഹിതം The Deputy Secretary (Exam), Human Resource Development Group, Examination Unit, CSIR Complex, Library Avenue, Pusa, New Delhi-110012 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷയുടെ പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 14. വിശദ വിവരങ്ങള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story