എല്‍.എല്‍.എം എന്‍ട്രന്‍സ് പരീക്ഷ ഫെബ്രുവരി അഞ്ചിന്
text_fieldsസംസ്ഥാനത്തെ ലോ കോളജുകളില്‍ 2016 -17 വര്‍ഷത്തെ എല്‍.എല്‍.എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ തിരുവനന്തപുരത്ത് നടക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ രണ്ടുപേപ്പറുകള്‍ ഉണ്ടായിരിക്കും. പേപ്പര്‍ ഒന്ന് രാവിലെ 9.30 മുതല്‍ 11 മണിവരെയും പേപ്പര്‍ രണ്ട് 11.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയുമാണ് നടത്തുക. ഓരോ പേപ്പറിലും 100 ചോദ്യങ്ങളുണ്ടാവും. എല്‍.എല്‍.ബി പരീക്ഷയുടെ നിലവാരത്തിലായിരിക്കും ചോദ്യങ്ങള്‍. ഈ എന്‍ട്രന്‍സ് പരീക്ഷയുടെ ഉയര്‍ന്ന റാങ്ക് പരിഗണിച്ച് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ഗവണ്‍മെന്‍റ് ലോ കോളജുകളിലെയും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും എല്‍.എല്‍.എം കോഴ്സില്‍ പ്രവേശനം ലഭിക്കും.
യോഗ്യത: കേരളീയര്‍ക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ത്രിവത്സര, പഞ്ചവത്സര എല്‍.എല്‍.ബി ബിരുദമെടുത്തവരായിരിക്കണം. അവസാന വര്‍ഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.
അപേക്ഷ ഓണ്‍ലൈനായി www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ജനുവരി 18 വരെ (വൈകീട്ട് അഞ്ചുമണിവരെ) അപേക്ഷകള്‍ സ്വീകരിക്കും. ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
അപേക്ഷ ഫീസ് ജനറല്‍/ എസ്.സി, ഒ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി, വര്‍ഗക്കാര്‍ക്ക് 400 രൂപയുമാണ്. നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുതലായ മാര്‍ഗങ്ങളിലൂടെ ഓണ്‍ലൈനായി അപേക്ഷ ഫീസ് അടക്കാം. ഇ-ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെയും ഫീസ് അടക്കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫിസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 19ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം രജിസ്റ്റേര്‍ഡ് തപാലിലോ നേരിട്ടോ ഇനി പറയുന്ന വിലാസത്തില്‍ എത്തിക്കണം. കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തി നഗര്‍, തിരുവനന്തപുരം -695001/. അര്‍ഹരായ അപേക്ഷകര്‍ക്ക് ജനുവരി 28 മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കോളജുകളും സീറ്റുകളും
ഈ എന്‍ട്രന്‍സ് പരീക്ഷയുടെ ഉയര്‍ന്ന റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കാവുന്ന കോളജുകളും സ്പെഷലൈസേഷനുകളും സീറ്റുകളും ഇപ്രകാരമാണ്. ഗവണ്‍മെന്‍റ് ലോ കോളജ്, തിരുവനന്തപുരം -ഇന്‍റര്‍നാഷനല്‍ ലോ, കോണ്‍സ്റ്റിറ്റ്യൂഷനല്‍ ലോ -15 സീറ്റുകള്‍, ഗവണ്‍മെന്‍റ് ലോ കോളജ് , എറണാകുളം -കമേഴ്ഷ്യല്‍ ലോ, ക്രിമിനല്‍ ലോ 16 സീറ്റുകള്‍, ഗവണ്‍മെന്‍റ് ലോ കോളജ്, തൃശൂര്‍ -അഡ്മിനിസ്ട്രേറ്റീവ്, ക്രിമിനല്‍ ലോ -10 സീറ്റുകള്‍, ഗവണ്‍മെന്‍റ് ലോ കോളജ്, കോഴിക്കോട് -ലോ ഓഫ് ടാക്സേഷന്‍ 15 സീറ്റുകള്‍.
എല്ലാ ഗവണ്‍ന്‍െറ് ലോ കോളജുകളിലുമായി എല്‍.എല്‍.എം കോഴ്സില്‍ ആകെ 56 സീറ്റുകളാണ് ഉള്ളത്.
അഞ്ച് സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലായി ക്രിമിനല്‍ ലോ, കമേഴ്ഷ്യല്‍ ലോ, ബിസിനസ് ലോ, കോണ്‍സ്റ്റിറ്റ്യൂഷനല്‍ ലോ എന്നീ സ്പെഷലൈസേഷനുകളിലായി 600 സീറ്റുകളിലാണ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ച് എല്‍.എല്‍.എം പ്രവേശനം ലഭിക്കുക. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cee.kerala.gov.in , www.cee-kerala.org എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.