Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2017 10:09 PM IST Updated On
date_range 16 March 2017 10:09 PM ISTകേന്ദ്ര സർവകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ മേയ് 17, 18ന്
text_fieldsbookmark_border
കേരളത്തിൽ കാസർകോട് ഉൾപ്പെടെ രാജ്യത്തെ 11 കേന്ദ്രസർവകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ 2017 മേയ് 17, 18 തീയതികളിൽ ദേശീയതലത്തിൽ നടക്കും. ഒാൺലൈൻ രജിസ്ട്രേഷന് മാർച്ച് 20 മുതൽ ഏപ്രിൽ 14 വരെ സൗകര്യം ലഭിക്കും. നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. www.sucet2017.co.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷഫീസ് ജനറൽ/ ഒ.ബി.സി വിഭാഗങ്ങൾക്ക് 800 രൂപയും പട്ടികജാതി/ വർഗങ്ങൾക്ക് 350 രൂപയുമാണ്. ബാങ്ക്ചാർജായി 50 രൂപ അധികം നൽകണം. ഒാൺലൈൻ/ െഡബിറ്റ്/ െക്രഡിറ്റ് കാർഡ് വഴി അപേക്ഷഫീസ് അടക്കുന്നവർക്ക് ബാങ്ക് ചാർജില്ല. ഭിന്നശേഷിക്കാർക്ക് അപേക്ഷഫീസില്ല.
സംസ്ഥാനത്തെ ഏക കേന്ദ്രസർവകലാശാല കാസർകോട് വിദ്യാനഗറിലാണ്. ഇതിന് പടന്നക്കാട്ടും തിരുവല്ലയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. ഇനി പറയുന്ന കോഴ്സുകളിലാണ് പ്രവേശനം.
^ബി.എ ഇൻറർനാഷനൽ റിലേഷൻസ് (മൂന്നുവർഷം, 60 സെമസ്റ്ററുകൾ) സീറ്റുകൾ 40. യോഗ്യത: പ്ലസ്ടു/ തുല്യപരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/ വർഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.
^എം.എ ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ, ലിംഗസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബാച്ലേഴ്സ് ഡിഗ്രി. പട്ടികജാതിക്കാർക്ക് 45 ശതമാനം മാർക്ക് മതി.
^മാസ്റ്റർ ഒാഫ് സോഷ്യൽവർക്ക് (എം.എസ്.ഡബ്ല്യു). യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം.
^എം.എഡ്, 50 സീറ്റുകൾ. യോഗ്യത: ബി.എഡ് അല്ലെങ്കിൽ BA/ BScEd 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. എസ്.സി/ എസ്.ടിക്കാർക്ക് 45 ശതമാനം മാർക്ക് മതി.
^എം.എസ്സി ^അനിമൽ സയൻസ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെൻറൽ സയൻസ്, ജനോമിക് സയൻസ്, ജിയോളജി, മാതമാറ്റിക്സ്, പ്ലാൻറ് സയൻസ്, ഫിസിക്സ്.
^എൽ.എൽ.എം (30 സീറ്റുകൾ)
^മാസ്റ്റർ ഒാഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) (30 സീറ്റുകൾ)
^പിഎച്ച്.ഡി ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, സോഷ്യൽവർക്ക്, എജുക്കേഷൻ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി, കമ്പ്യൂട്ടർ സയൻസ്, എൻവയോൺമെൻറൽ സയൻസ്, ജനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, പ്ലാൻറ് സയൻസ്, ലോ, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രി. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. എല്ലാ കോഴ്സുകളുടേയും യോഗ്യത മാനദണ്ഡങ്ങൾ www.cukerala.ac.in, www.cucet-2017.co.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
ഹരിയാന, ജമ്മു, ഝാർഖണ്ഡ്, കർണാടക, തമിഴ്നാട്, കശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, അലഹബാദ്, സൗത്ത് ബിഹാർ എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രസർവകലാശാലകൾ. ഒാരോ സർവകലാശാലയുടേയും കോഴ്സുകളുടെ വിവരങ്ങൾ അതത് വാഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭിക്കും.
ഇക്കുറി cucet 2017 സംഘടിപ്പിക്കുന്നത് രാജസ്ഥാൻ സെൻട്രൽ യൂനിവേഴ്സിറ്റിയാണ്. പൊതുപ്രവേശന പരീക്ഷയുടെ വിശദവിവരങ്ങളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ www.cucet2017.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story