Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightയു.പി.എസ്.സി...

യു.പി.എസ്.സി കമ്പയിന്‍ഡ് ജിയോ സയന്‍റിസ്റ്റ്,  ജിയോളജിസ്റ്റ് പരീക്ഷ

text_fields
bookmark_border
യു.പി.എസ്.സി കമ്പയിന്‍ഡ് ജിയോ സയന്‍റിസ്റ്റ്,  ജിയോളജിസ്റ്റ് പരീക്ഷ
cancel
കമ്പയിന്‍ഡ് ജിയോ സയന്‍റിസ്റ്റ്, ജിയോളജിസ്റ്റ് പരീക്ഷക്ക് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. 138 ഒഴിവാണ് ഉള്ളത്. ജിയോളജിസ്റ്റ്, ഗ്രൂപ് എ (40), ജിയോഫിസിസ്റ്റ്, ഗ്രൂപ് എ (40), കെമിസ്റ്റ്, ഗ്രൂപ് എ (25), ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ്- സയന്‍റിസ്റ്റ്-ബി, ഗ്രൂപ് എ (33) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ജിയോളജിസ്റ്റ് ഗ്രൂപ് എ- ജിയോളജിക്കല്‍ സയന്‍സ്/ അപൈ്ളയ്ഡ് ജിയോളജി/ ജിയോ എക്സ്പ്ളറേഷന്‍/മിനറല്‍ എക്സ്പ്ളറേഷന്‍/ എന്‍ജിനീയറിങ് ജിയോളജി/ മറൈന്‍ ജിയോളജി/ എര്‍ത്ത് സയന്‍സ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്‍റ്/ ഓഷ്യനോഗ്രഫി/ കോസ്റ്റല്‍ ഏരിയാസ് സ്റ്റഡീസ് / പെട്രോളിയം ജിയോ സയന്‍സ്/ പെട്രോളിയം എക്സ്പ്ളൊറേഷന്‍/ ജിയോ കെമിസ്ട്രി/ ജിയോളജിക്കല്‍ ടെക്നോളജി/ ജിയോഫിസിക്കല്‍ ടെക്നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം. 
ജിയോഫിസിസ്റ്റ്-ഗ്രൂപ് എ- ഫിസിക്സ്/ അപൈ്ളഡ് ഫിസിക്സ്/ ജിയോഫിസിക്സ് എം.എസ്സി/ ഇന്‍റര്‍ഗ്രേറ്റഡ് എം.എസ്സി (എക്സ്പ്ളൊറേഷന്‍ ജിയോഫിസിക്സ്), എം.എസ്സി (അപൈ്ളഡ് ജിയോഫിസിക്സ്), എം.എസ്സി (മറൈന്‍ ജിയോഫിസിക്സ്)/ എം.എസ്സി ടെക്നോളജി. 
കെമിസ്റ്റ് ഗ്രൂപ് എ- കെമിസ്ട്രി/ അപൈ്ളഡ് കെമിസ്ട്രി/ അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം. 
ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ്- ജിയോളജി/ അപൈ്ളഡ് ജിയോളജി/ മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദം/ ഹൈഡ്രോളജിയില്‍ ബിരുദാനന്തര ബിരുദം. മേയ് 12 മുതലാണ് എഴുത്തുപരീക്ഷ ആരംഭിക്കുക. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. 
200 രൂപ അപേക്ഷ ഫീസ്. സ്ത്രീകള്‍/ എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. എസ്.ബി.ഐയുടെ ഏതെങ്കില്‍ ബ്രാഞ്ചില്‍ പണമടക്കാം. ഓണ്‍ലൈനായും ഫീസ് അടക്കാം. അവസാന തീയതി മാര്‍ച്ച് രണ്ട്. 
 www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് മൂന്ന് അര്‍ധരാത്രി 12 മണി വരെ അപേക്ഷിക്കാം. പരീക്ഷ ഫലം ജൂലൈ/ ആഗസ്റ്റ് മാസത്തോടെ പുറത്തുവരും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam
News Summary - http://docs.madhyamam.com/node/add/article
Next Story