![cbse exam cbse exam](https://www.madhyamam.com/h-upload/2021/10/23/1243367-icse-class-10-isc-class-12-semester-1-revised-date-sheets-releases.webp)
ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി 12ാം ക്ലാസ് പുതുക്കിയ പരീക്ഷകൾ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി 12ാം ക്ലാസ് ആദ്യ സെമസ്റ്ററിന്‍റെ പുതുക്കിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 16വരെയാണ് ഐ.സി.എസ്.ഇ 10ാംക്ലാസ് പരീക്ഷ. നവംബർ 22മുതൽ ഡിസംബർ 20 വരെയാണ് ഐ.എസ്.സി പരീക്ഷ നടക്കുകയെന്നും കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) അറിയിച്ചു.
നേരത്തേ നവംബർ 15ന് പരീക്ഷകൾ ആരംഭിക്കാനായിരുന്നു തീരുമാനം. പിന്നീട് പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
ഓഫ്ലൈനായി അതത് സ്കൂളുകളാണ് ഇരുപരീക്ഷകളും നടത്തുക. പത്താം ക്ലാസ് പരീക്ഷ രാവിലെ 11 മണി മുതലും 12ാം ക്ലാസ് പരീക്ഷ ഉച്ച രണ്ടുമുതലും ആരംഭിക്കും. പരീക്ഷ ആരംഭിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ചോദ്യപേപ്പറും ഉത്തര ബുക്ക്ലെറ്റും വിദ്യാർഥികൾക്ക് നൽകും.
ഐ.സി.എസ്.ഇ 10ാംക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോളജി വിഷയങ്ങൾക്ക് ഒരു മണിക്കൂറായിരിക്കും പരീക്ഷ സമയം. മാത്തമാറ്റിക്സ്, ഹിന്ദി വിഷയങ്ങൾ ഒന്നരമണിക്കൂറായിരിക്കും പരീക്ഷ. ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഒന്നരമണിക്കൂറാണ് പരീക്ഷ.
അടുത്തവർഷത്തെ ബോർഡ് പരീക്ഷ രണ്ടു സെമസ്റ്ററായി നടത്താനാണ് സി.ഐ.എസ്.സി.ഇയുടെ തീരുമാനം. സിലബസിനെ 50 ശതമാനം വീതം ഇരു സെമസ്റ്ററുകൾക്കുമായി വീതിക്കും. കോവിഡ് 19ന്‍റെ സാഹചര്യത്തിൽ ഐ.സി.എസ്.ഇ, ഐ.എസ്.സി എന്നിവ സിലബസുകൾ വെട്ടിച്ചുരുക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.