ഐ.സി.എസ്.ഇ പത്താം തരം പരീക്ഷ റദ്ദാക്കി
text_fieldsന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം തരം പരീക്ഷ റദ്ദാക്കാൻ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേഷൻ എക്സാമിനേഷന്റെ(സി.ഐ.എസ്.സി.ഇ) തീരുമാനം. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ഉത്തരവിറക്കിയതായി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
പരീക്ഷ എഴുതണമോ വേണ്ടയോ എന്ന തീരുമാനം വിദ്യാർഥികൾക്ക് വിട്ടുകൊണ്ട് ഏപ്രിൽ 16ന് കൗൺസിൽ സർക്കുലർ ഇറക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇൗ സർക്കുലർ കൗൺസിൽ പിൻവലിച്ചു. വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷയാണ് പ്രധാനമെന്ന് കൗൺസിൽ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു. ഐ.എസ്.സി വിഭാഗമുള്ള സി.ഐ.എസ്.സി.ഇ അഫിലിയേഷനുള്ള മുഴുവൻ സ്കൂളുകളോടും പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുവാനും കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഐ.എസ്.സി പ്ലസ് ടു പരീക്ഷ മാറ്റി വെച്ചിരിക്കുകയാണ്. ജൂൺ ആദ്യവാരം സാഹചര്യം വിലയിരുത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.