െഎ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ മേയ് അഞ്ചിന്, 12 ാം ക്ലാസ് ഏപ്രിൽ എട്ടിനും
text_fieldsന്യൂഡൽഹി: 2021ലെ ഐ.സി.എസ്.ഇ (ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10ാം ക്ലാസ് പരീക്ഷ മേയ് അഞ്ചിന് തുടങ്ങും. ജൂൺ ഏഴിന് സമാപിക്കും. 12ാം ക്ലാസ് (ഐ.എസ്.സി)പരീക്ഷ ഏപ്രിൽ എട്ടിന് തുടങ്ങി ജൂൺ 16ന് സമാപിക്കും. രണ്ട് പരീക്ഷകളുടെയും ടൈംടേബ്ൾ പുറത്തിറക്കി. ജൂൈലയിൽ സി.െഎ.എസ്.സി.ഇ (ദ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) ബോർഡ് അതത് സ്കൂൾ മേധാവിമാരെ ഫലം അറിയിക്കും.
10ാം ക്ലാസ് ഇംഗ്ലീഷ്, എൻവയൺമെൻറൽ സയൻസ്, ഇക്കണോമിക്സ്, ഫിസിക്സ്, െകമിസ്ട്രി, ബയോളജി പരീക്ഷകൾ രണ്ടു മണിക്കൂറും ഹിന്ദി, ആർട്സ് വിഷയങ്ങൾ മൂന്നു മണിക്കൂറുമായിരിക്കും. ചില പരീക്ഷകൾ രാവിലെ ഒമ്പതിന് തുടങ്ങുേമ്പാൾ മറ്റു ചിലത് 11 നാണ് തുടങ്ങുക. ആദ്യ പരീക്ഷയായ ഇംഗ്ലീഷ് പേപ്പർ-ഒന്ന് മേയ് അഞ്ചിന് 11നായിരിക്കും. 12ാം ക്ലാസിെൻറ ആദ്യ പരീക്ഷ കമ്പ്യൂട്ടർ സയൻസ് ആണ്. ഒന്നര മണിക്കൂറായിരിക്കും ഇത്. മറ്റു പരീക്ഷകൾ മൂന്നു മണിക്കൂറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.