ഐ.ഐ.എം കാറ്റ് 2021; രജിസ്ട്രേഷന് ദിവസങ്ങൾ മാത്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന വിവിധ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് (IIM CAT2021) അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഐ.ഐ.എം അഹ്മദാബാദിനാണ് ഇത്തവണ പരീക്ഷ നടത്തിപ്പ് ചുമതല.
നവംബർ 28നാണ് പരീക്ഷ. െഎ.ഐ.എമ്മിൽ രജിസ്റ്റർ ചെയ്ത മറ്റു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും എം.ബി.എ ഉൾപ്പെടെ മാനേജ്മെന്റ് പി.ജി പ്രോഗ്രാം പ്രവേശനത്തിന് 'കാറ്റ് 2021' സ്കോർ ഉപയോഗിക്കും.
'കാറ്റ് 2021' വിജ്ഞാപനം www.iimcat.ac.inൽ ലഭ്യമാകും. സെപ്റ്റംബർ വൈകിട്ട് അഞ്ചുമണിവരെയാണ് രജിസ്ട്രേഷന് അവസരം. വെബ്സൈറ്റിലൂടെ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.
കേരളത്തിൽ ഏക ഐ.ഐ.എം കോഴിക്കോടാണ്. അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ബോധ്ഗയ, കൊൽക്കത്ത, ഇന്തോർ, ജമ്മു, കാഷിപൂർ, ലക്നൗ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, രോഹ്തക്, സമ്പൽപൂർ, ഷില്ലോങ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റ് ഐ.ഐ.എമ്മുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.