മലപ്പുറം ജില്ലയിൽ എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുന്നത് 79,925 കുട്ടികൾ
text_fieldsമലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ ഫലം കാത്തിരിക്കുന്നത് 79,925 കുട്ടികൾ. സംസ്ഥാനത്ത് കൂടുതൽപേർ പരീക്ഷ എഴുതിയത് മലപ്പുറത്തായിരുന്നു. നാല് വിദ്യാഭ്യാസ ജില്ലകളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 28,180 കുട്ടികൾ മലപ്പുറത്ത് പരീക്ഷ എഴുതി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 19,410, തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 16,387, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,948 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ വിദ്യാലയം. 2,085 കുട്ടികളാണ് പരീക്ഷ എഴുതിയത്. എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരാണ് രണ്ടാമത്. 1489 കുട്ടികളാണ് കോട്ടൂരിൽ പരീക്ഷ എഴുതിയത്. പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കരയിൽ 1,481, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരിൽ 1,451കുട്ടികളും പരീക്ഷ എഴുതി.
ജില്ലയിൽ 5,704 ഭിന്നശേഷി കുട്ടികളും ഇത്തവണ പരീക്ഷ എഴുതിയിരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന പ്ലസ്ടു ഫലമറിയാൻ ജില്ലയിൽ പ്ലസ്ടു റെഗുലർ വിഭാഗത്തിൽ 64,281, ഓപൺ വിഭാഗത്തിൽ 17,404, ടെക്നിക്കൽ വിഭാഗത്തിൽ 390 അടക്കം 82,076 പേരാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.