Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ മെയിൻ...

ജെ.ഇ.ഇ മെയിൻ പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
JEE
cancel

ന്യൂഡൽഹി: 2019 ജനുവരിയിലെ ജെ.ഇ.ഇ മെയിൻ പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്​റ്റ്​ ഏജൻസിയാണ്​ 2019 ജനുവരിയിൽ നടക്കുന്ന ജോയിൻറ്​ എൻട്രൻസ്​ എക്​സാമിനേഷനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്​. സെപ്​തംബർ ഒന്നു മുതൽ അപേക്ഷാ ഫോമുകൾ ഒാൺലൈനായി ലഭ്യമാകും. nta.ac.in, jeemain.nic.in എന്നീ സൈറ്റുകളിൽ നിന്ന്​ അപേക്ഷാ ഫോം ലഭിക്കും. 2018 സെപ്​തംബർ 30 ആണ്​ അപേക്ഷ അയക്കാനുള്ള അവസാന തീയതി. 2018 ഒക്​ടോബർ ഒന്നിന്​ മുമ്പായി ഫീസടക്കണം. 

ബി.ടെക്, ബി.ഇ, ബി.ആർക്​ കോഴ്​സുകളിലേക്ക്​ പ്രവേശനത്തിന്​ ആഗ്രഹിക്കുന്നവർ ജെ.ഇ.ഇ​ ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിധം nta.ac.in എന്ന വെബ്​ സൈറ്റിൽ ലഭ്യമാണ്​. 

രണ്ടു തവണയാണ്​ പരീക്ഷ നടക്കുക. 2019 ജനുവരിയിലും ഏപ്രിലിലും. വിദ്യാർഥികൾക്ക്​ വേണമെങ്കിൽ രണ്ടു പരീക്ഷയിലും പ​െങ്കടുക്കാം. ഏറ്റവും നല്ല ഫലം ഏതിലാണോ ഉള്ളത്​ അതായിരിക്കും പ്രവേശനത്തിന്​ പരിഗണിക്കുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examjee mainmalayalam newsEducation News
News Summary - JEE Main 2019 notification released - Education News
Next Story