Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജെ.ഇ.ഇ പരീക്ഷഫലം ഉടൻ പ്രഖ്യാപിക്കുമെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
cancel
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ പരീക്ഷഫലം ഉടൻ...

ജെ.ഇ.ഇ പരീക്ഷഫലം ഉടൻ പ്രഖ്യാപിക്കുമെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: എൻജിനീയറിങ്​ കോഴ്​സുകളിലെ പ്രവേശനത്തിനായി നാഷനൽ ടെസ്​റ്റിങ്​ ഏജൻസി നടത്തിയ ​​ജെ.ഇ.ഇ മെയിൻ 2020 പരീക്ഷഫലം ഉടൻ പ്രഖ്യാപിക്കുമെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാൽ. കോവിഡ്​ വ്യാപനത്തിനിടയിലും പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്​ മന്ത്രി നന്ദി പറഞ്ഞു.


സെപ്​റ്റംബർ ഒന്നുമുതൽ സെപ്​റ്റംബർ ആറുവരെയായിരുന്നു പരീക്ഷ. സെപ്​റ്റംബർ 11ന്​ പരീക്ഷഫലം പുറത്തുവിടുമെന്നാണ്​ വിവരം. 'സർക്കാറിൽ വി​ശ്വാസം പുലർത്തി ജെ.ഇ.ഇ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. പരീക്ഷ ഫല പ്രഖ്യാപന നടപടികൾ ആരംഭിച്ചു. ഉടൻ പ്രഖ്യാപിക്കും' -മന്ത്രി ട്വീറ്റ്​ ചെയ്​തു.


സംസ്​ഥാന സർക്കാറുകൾക്കും അധികൃതർക്കും ഇൻവിജിലേറ്റർമാർക്കും പരീക്ഷ നടത്തിപ്പിനായി സഹായിച്ചവർക്കും മറ്റൊരു ട്വീറ്റിലൂടെ മന്ത്രി നന്ദി അറിയിച്ചു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ എട്ടുലക്ഷം പേരാണ്​ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയത്​. വിദ്യാർഥികൾക്ക്​ ഒൗദ്യോഗിക വെബ്​​ൈസറ്റായ jeemain.nta.nic.in, nta.nic.in എന്നിവയിലൂടെ ഫലം അറിയാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEERamesh PokhriyalJEE Main 2020
News Summary - JEE Main 2020 result to be out soon Ramesh Pokhriyal
Next Story