ജെ.ഇ.ഇ മെയിൻ 2021 സെക്ഷൻ 4; ആപ്ലിേക്കഷൻ വിൻഡോ വീണ്ടും തുറന്നു, ഇന്നുമുതൽ അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ജെ.ഇ.ഇ മെയിൻ നാലാം സെക്ഷന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. പുതുതായി രജിസ്റ്റർ െചയ്യാൻ ആഗ്രഹിക്കുന്നവർക്ക് jeemain.nta.nic.in വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് 11വരെയാണ് അപേക്ഷിക്കാൻ അവസരം. നേരത്തേ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഈ സമയത്തുതന്നെ അപേക്ഷയിൽ തിരുത്ത് ഉണ്ടെങ്കിൽ വരുത്തുകയും ചെയ്യാം.
വിദ്യാർഥികളുടെ അഭ്യർഥന മാനിച്ചാണ് വീണ്ടും രജിസ്റ്റർ ചെയ്യാനും അേപക്ഷ തിരുത്താനും അവസരം നൽകുക. നാലാം സെക്ഷൻ നേരത്തേ അേപക്ഷ സമർപ്പിച്ചവർ പുതുതായി അപേക്ഷിേക്കണ്ടതില്ല.
ആഗസ്റ്റ് 26, 27,31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് നാലാം െസക്ഷൻ പരീക്ഷ. അഡ്മിഷൻ ടിക്കറ്റ് ഉടൻ വിതരണം ചെയ്യുമെന്നാണ് വിവരം. jeemain.nta.nic.in വെബ്സൈറ്റിൽനിന്ന് വിദ്യാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
എങ്ങനെ അപേക്ഷിക്കാം?
1. jeemain.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക
2. 'JEE Main 2021 August fourth session' -ൽ ക്ലിക്ക് ചെയ്യുക
3. വ്യക്തികത-അകാദമിക് വിവരങ്ങൾ നൽകുക
4. ഡോക്യുമെന്‍റുകളുടെ പകർപ്പ് അപ്ലോഡ് ചെയ്യണം
5. ആപ്ലിക്കേഷൻ ഫീസ് അടക്കണം
6. പൂരിപ്പിച്ച അപേക്ഷഫോം പ്രിവ്യൂ കണ്ടശേഷം തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക
7. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷ ഫോം പ്രിന്‍റെടുത്ത് സൂക്ഷിക്കണം
ജെ.ഇ.ഇ മെയിൻ മൂന്നാം സെക്ഷൻ പരീക്ഷഫലം ആഗസ്റ്റ് ആറിന് പ്രസിദ്ധീകരിച്ചിരുന്നു. 17 വിദ്യാർഥികൾ 100 ശതമാനം മാർക്കും കരസ്ഥമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.