ജെ.ഇ.ഇ രണ്ടാംഘട്ട പരീക്ഷക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsന്യൂഡൽഹി: 2019-20 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ രണ്ടാം ഘട ്ട പരീഷക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ഇൗ വർഷം മുതൽ രണ്ടു ഘട്ടമായാണ് ജെ.ഇ.ഇ പരീക്ഷ നടത്തുന്നത്. ഏപ്രിലിൽ നടക്കുന്ന പരീക്ഷക്ക് ഇന്നു മുതൽ മാർച്ച് ഏഴുവരെ അപേക്ഷിക്കാം. മാർച്ച് എട്ടിനു മുമ്പ് പരീക്ഷാ ഫീസ് അടക്കണം. പരീക്ഷ ഏപ്രില്‍ ആറിനും 20-നും ഇടയ്ക്ക് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെ.ഇ.ഇ. മെയിന്‍ ആദ്യഘട്ട പരീക്ഷ ജനുവരി എട്ടു മുതൽ 12 വരെയാണ് നടന്നത്. ഇതിെൻറ ഫലം ജനുവരി 19 ന് പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യത്തെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും താത്പര്യമുള്ള പക്ഷം രണ്ടാമത്തെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിക്കാം. രണ്ടുതവണയും പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ പരിഗണിച്ചും ഏതെങ്കിലും ഒന്നുമാത്രം അഭിമുഖീകരിക്കുന്നവര്‍ക്ക് അതിെൻറ സ്‌കോര്‍ പരിഗണിച്ചും റാങ്ക് നല്‍കും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ, രജിസ്ട്രേഷന്‍ തുടങ്ങിയ ഒൗദ്യോഗിക വിവരങ്ങള്‍ക്ക്
https://jeeadv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.