ജെ.ഇ.ഇ മെയിൻ പരീക്ഷാ കേന്ദ്രങ്ങളായി
text_fieldsന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ) 2024ന്റെ ഒന്നാം സെഷൻ രാജ്യത്തിനകത്തും പുറത്തുമായി വിവിധ നഗരങ്ങളിൽ ജനുവരി 24 മുതൽ നടക്കും.
ബി.ആർക്, ബി പ്ലാനിങ് (പേപ്പർ 2എ, 2ബി) ജനുവരി 24നും ബി.ഇ/ബി.ടെക് (പേപ്പർ ഒന്ന്) ജനുവരി 27,29,30,31 ഫെബ്രുവരി ഒന്ന് തീയതികളിലുമായിരിക്കും.
ജനുവരി 24ലെ പരീക്ഷക്ക് വിദ്യാർഥികൾക്ക് കേന്ദ്രങ്ങൾ അനുവദിച്ചതായി ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. https://jeemain.nta.ac.in/ സൈറ്റിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. മറ്റു തീയതികളിലെ പരീക്ഷകളുടെ കേന്ദ്രങ്ങൾ സംബന്ധിച്ച അറിയിപ്പ് പിന്നീട് അപ്ലോഡ് ചെയ്യും. പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡും പിന്നീട് അനുവദിക്കും. പരീക്ഷാർഥികൾ വെബ്സൈറ്റ് പരിശോധിക്കണമെന്ന് എൻ.ടി.എ അറിയിച്ചു. സംശയനിവാരണത്തിന് ഹെൽപ് ഡെസ്കിൽ വിളിക്കാം ( 011-40759000/ 011- 6922770).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.