ജെ.ഇ.ഇ മെയിൻ പരീക്ഷ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ) 2024 ആദ്യ സെഷൻ പരീക്ഷ കേന്ദ്രങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ബി.ഇ/ ബി.ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാം.
ഇന്ത്യയിലും വിദേശത്തും നടത്തുന്ന പരീക്ഷയുടെ കേന്ദ്രം വിദ്യാർഥികളുടെ സൗകര്യത്തിന് മുൻകൂട്ടിയറിയിക്കുക എന്നതാണ് ഇതിൽക്കൂടി ലക്ഷ്യമിടുന്നത്. അഡ്മിറ്റ് കാർഡ് പിന്നീട് ഡൗൺലോഡ് ചെയ്യാം. ബി.ടെക്/ ബി.ഇ പേപ്പർ ഒന്ന് പരീക്ഷ ജനുവരി 27, 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടത്തും. രാവിലെ ഒമ്പത് മുതൽ 12 വരെയും മൂന്നുമുതൽ ആറുവരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക.
ജനുവരി 24നാണ് ബി.ആർക്, ബി പ്ലാനിങ് (പേപ്പർ 2എ, 2ബി) പരീക്ഷ. ഇതിന്റെ പരീക്ഷ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
സംശയനിവാരണത്തിന് ഹെൽപ് ഡെസ്കിൽ വിളിക്കാം ( 011-40759000/ 011- 6922770).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.