ജിപ്മെർ മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ ഡിസംബർ എട്ടിന്
text_fieldsജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ്ഗ്രാേജ്വറ്റ് മെഡിക്കൽ എജുക്കേഷ ൻ ആൻഡ് റിസർച് (ജിപ്മെർ) 2020 ജനുവരി സെഷനിലാരംഭിക്കുന്ന മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/ ഡി.എം/എം.സി.എച്ച്) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബർ എട്ടിന് ദേശീയതല ത്തിൽ നടക്കും. അപേക്ഷ ഒാൺലൈനായി ഒക്ടോബർ 25 വരെ സമർപ്പിക്കാം. എം.ഡി/എം.എസ് കോഴ്സുകളുടെയും ഡി.എം/എം.സി.എച്ച് കോഴ്സുകളുടെയും വിശദവിവരങ്ങളടങ്ങിയ പ്രത്യേക പ്രോസ്പെക്ടസുകൾ www.jipmer.edu.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണമാണ് അപേക്ഷിക്കേണ്ടത്.
എം.ഡി/എം.എസ് കോഴ്സുകളുടെ കാലാവധി മൂന്നുവർഷം. എം.ഡി കോഴ്സിൽ അനസ്തേേഷ്യാളജി, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡർമറ്റോളജി, വെനിറിയോളജി ആൻഡ് ലെപ്രസി, എമർജൻസി മെഡിസിൻ, ഫോറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ഇമ്മുണോഹേമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, മൈക്രോ ബയോളജി, ന്യൂക്ലിയർ മെഡിസിൻ, പാതോളജി, പീഡിയാട്രിക്സ്, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയേഷൻ ഒാേങ്കാളജി എന്നിവയിലും എം.എസ് േകാഴ്സിൽ ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക് സർജറി, ഒാേട്ടാറിനോലാറികോളജി എന്നിവയിലാണ് പഠനാവസരം. ആകെ 90 സീറ്റുകൾ. യോഗ്യത അംഗീകൃത എം.ബി.ബി.എസ് ബിരുദം.
2019 ഡിസംബർ 31നകം ഇേൻറൺഷിപ്/ പ്രാക്ടിക്കൽ ട്രെയിനിങ് പൂർത്തിയാക്കണം. ബിരുദത്തിന് 55 ശതമാനം മാർക്കിൽ കുറയരുത്. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മതി.
ഡി.എം/എം.സി.എച്ച് കോഴ്സുകളുടെ കാലാവധി മൂന്നുവർഷം വീതം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഒാൺലൈൻ രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.