കെ ടെറ്റ് അപേക്ഷ തീയതി നീട്ടി
text_fieldsതിരുവനന്തപുരം: കെ-ടെറ്റ് ഒക്ടോബർ 2023 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചവർക്ക് നവംബർ 17 മുതൽ 20 വൈകീട്ട് 5 മണി വരെ തിരുത്താൻ അവസരമുണ്ട്. അതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN സന്ദർശിക്കണം.
അപേക്ഷ പൂർണ്ണമായി സമർപ്പിച്ചവർ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്ത് 2023 നവംബർ 20ന് വൈകിട്ട് 5 മണിക്കകം അപേക്ഷയിൽ നൽകിയ വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം.
ഈ അവസരത്തിൽ ഫോട്ടോ ഉൾപ്പെടുത്താനും അപേക്ഷയിൽ നൽകിയ ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവ തിരുത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.