പരാതികൾ മുഖവിലക്കെടുത്തില്ല; കെ.ടെറ്റ് കാറ്റഗറി നാല് അറബി പരീക്ഷയിലെ തെറ്റുകൾ അവഗണിച്ചു
text_fieldsകണ്ണൂർ: പരാതി നൽകിയിട്ടും കെ.ടെറ്റ് കാറ്റഗറി നാല് അറബി പരീക്ഷയിെല തെറ്റുകൾ അധികൃതർ അവഗണിച്ചു. അക്ഷരങ്ങളുടെയും അച്ചടിയിലെയും പിശകുള്ള നാലും വസ്തുതാപരമായ പിഴവുകളുള്ള മൂന്നും ചോദ്യങ്ങളാണ് അറബി പരീക്ഷയിൽ തെറ്റിയിരുന്നത്. ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിനുശേഷം തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിന് പരീക്ഷാഭവൻ അവസരം നൽകിയപ്പോൾ നിരവധി പേർ പരാതി നൽകി. എന്നാൽ, ഭേദഗതിവരുത്തി പ്രസിദ്ധീകരിച്ച ഉത്തര സൂചികയിലും തെറ്റ് സംഭവിച്ച ഏഴ് ചോദ്യങ്ങളെ പരീക്ഷാഭവൻ അധികൃതർ അവഗണിക്കുകയായിരുന്നു. കാറ്റഗറി 4ൽ ഫിസിക്കൽ എജുക്കേഷനിൽ ഒരു ചോദ്യവും സ്യൂയിങ്ങിൽ പ്രിൻറ് തകരാർ വന്നതിനെ തുടർന്ന് ഒരു ചോദ്യവും കാറ്റഗറി മൂന്നിൽ കണക്കിലെ രണ്ട് ചോദ്യങ്ങളും കാറ്റഗറി മൂന്ന് അറബിക്കിലെ ഒരു ചോദ്യവും റദ്ദാക്കിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ച കാറ്റഗറി നാല് അറബി പരീക്ഷയിലെ തെറ്റുകൾ പരിഹരിക്കാതിരുന്നത്.
തെറ്റായ ചോദ്യങ്ങൾക്കും പിശകുള്ള ചോദ്യങ്ങൾക്കും മാർക്കുകൾ പ്രതീക്ഷിച്ച പരീക്ഷാർഥികളായ അധ്യാപകർ ഇതോടെ പ്രതിസന്ധിയിലായി. ഇൗ വർഷം കെ.ടെറ്റ് പരീക്ഷയിൽ എട്ട് ശതമാനം പേർ മാത്രമാണ് വിജയിച്ചത്. ഭാഷ വിഷയങ്ങൾ ഉൾപ്പെടുന്ന കാറ്റഗറി ഫോറിൽ പരീക്ഷയെഴുതിയ 6954ൽ 995 പേർ മാത്രമാണ് വിജയിച്ചത്. എന്നാൽ, ഇൗ വിഭാഗത്തിലെ പരീക്ഷകളിൽ അറബി ചോദ്യപേപ്പർ അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്നാണ് ആരോപണം. പുള്ളിയും വള്ളിയും തെറ്റിയാൽവരെ അർഥം വളരെ മാറുന്ന അറബി ഭാഷയിൽ പരീക്ഷാർഥികെള വലക്കുന്ന രീതിയിലാണ് പല ചോദ്യങ്ങളും വന്നത്. മുൻ വർഷങ്ങളിൽ തെറ്റായി നൽകിയ ചോദ്യങ്ങൾക്കുപകരം പിന്നീട് മാർക്കു നൽകിയിരുന്നു. തെറ്റുകളുള്ള ചോദ്യങ്ങൾക്ക് ഇൗ വർഷവും മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്.
2018 മാർച്ച് അവസാനിക്കുന്നതിനുമുമ്പ് കെ.ടെറ്റ് യോഗ്യത നേടണമെന്നതാണ് സർക്കാർ നിർദേശം. എന്നാൽ, കടുകട്ടി മാനദണ്ഡങ്ങൾ വിനയാകുന്നുെവന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. 80ഉം 88ഉം മാർക്ക് ലഭിച്ചവർ വരെ പരാജയപ്പെട്ടതായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. തെറ്റായ ചോദ്യങ്ങൾക്ക് മാർക്ക് കണക്കാക്കി നൽകിയിരുന്നുവെങ്കിൽ വിജയശതമാനം വർധിക്കുമായിരുന്നുവെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.