കെ.ടെറ്റ് അപേക്ഷ നവംബർ ഏഴുവരെ
text_fieldsതിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം,സ്‍പെഷ്യൽ വിഭാഗം(ഭാഷ-യു.പി തലംവരെ, സ്‍പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ)എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക്(കെ.ടെറ്റ്) അപേക്ഷിക്കാം. https://ktet.kerala.gov.in എന്ന പോർട്ടൽ വഴി ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ അപേക്ഷ സമർപ്പിക്കാം.
ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടക്കണം. ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി ഫീസ് അടക്കാം. കൂടുതൽ വിവരങ്ങൾ https://ktet.kerala.gov.in എന്നീ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
ഒന്നോ അതിൽ അധികമോ വിഭാഗങ്ങളിലേക്ക് ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷ നൽകി ഫീസ് അടച്ചു കഴിഞ്ഞാൽ തിരുത്തലുകൾക്ക് അവസരമില്ല. നവംബർ 21ന് ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷ നൽകുമ്പോൾ, ഈവർഷം ഏപ്രിൽ 18ന് ശേഷം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.