കെ-ടെറ്റ്: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ആഗസ്ത് 31, സെപ്തംബർ 1,3 തീയതികളിലായി നടന്ന കെ.ടെറ്റ് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ് സൈറ്റിലും (www.pareekshabhavan.gov.in), www.ktet.kerala.gov.in- എന്ന വെബ് പോർട്ടലിലും ഫലം ലഭ്യമാണ്. നാല് കാറ്റഗറികളിലായി 72229 പേർ പരീക്ഷയെഴുതിയതിൽ 19588 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.
നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനമാണ്. കാറ്റഗറി ഒന്നിൽ 6653 പേർ വിജയിച്ചു. വിജയശതമാനം 33.74%. കാറ്റഗറി രണ്ടിൽ 4581 പേർ വിജയിച്ചു. വിജയശതമാനം 30.95%. കാറ്റഗറി മൂന്നിൽ വിജയം 5849, വിജയശതമാനം 20.51%. നാലാമത്തെ കാറ്റഗറിയിൽ 2505 പേർ പരീക്ഷ വിജയിച്ചപ്പോൾ വിജയശതമാനം 27.25%.
പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി അവരവരുടെ പരീക്ഷാ സെൻറർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഒാഫീസിൽ ഹാജരാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.