കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ പരീക്ഷ മാറ്റി
text_fieldsകണ്ണൂർ: നാളെ തുടങ്ങാനിരുന്ന കണ്ണൂർ സർവകലാശാല മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റി. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.
30ഓളം കോളജുകളാണ് പരീക്ഷകേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇവിടങ്ങളിൽ പരിശോധനക്കായി ആരോഗ്യപ്രവർത്തകരെയും മറ്റും യൂനിവേഴ്സിറ്റി ഏർപ്പാടാക്കിയിരുന്നില്ല. ഇതുസംബന്ധിച്ച മുഴുവൻ ഉത്തരവാദിത്തങ്ങളും അതത് സെൻററുകളുടെ തലയിൽ കെട്ടിവെച്ചതായി സ്വാശ്രയ കോളജ് മാനേജ്മെൻറ് അസോസിയേഷൻ ആരോപിച്ചിരുന്നു. മുൻകരുതലില്ലാതെ നടത്തുന്ന പരീക്ഷക്ക് ഡ്യൂട്ടി ചെയ്യാൻ അധ്യാപകർ വിസമ്മതം അറിയിച്ചതായും പരീക്ഷ മാറ്റിവക്കെണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങൾ കണ്ടെയ്ന്മെന്റ് സോണുകളായതിനാൽ വിദ്യാർഥികൾക്ക് പരീക്ഷക്കെത്താൻ കഴിയില്ലെന്നും മാറ്റിവെക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറും ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളുെട ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ പി.ജെ വിൻസെൻറിന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം നിവേദനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.