കണ്ണൂർ സർവകലാശാലയിൽ പഴയ ചോദ്യപേപ്പറിൽ വീണ്ടും 'പരീക്ഷ'ണം
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് ഈ വർഷവും പരീക്ഷ നടത്തി. ബിരുദ മൂന്നാം സെമസ്റ്റർ സൈക്കോളജി വിഷയത്തിൽ വ്യാഴാഴ്ച നടന്ന കോർ പേപ്പറായ 'സൈക്കോളജി ഓഫ് ഇന്റിവിജ്വൽ ഡിഫറൻസ്' എന്ന പരീക്ഷക്കാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ഉപയോഗിച്ച് ഈ വർഷവും പരീക്ഷ നടത്തിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ നടക്കേണ്ട പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. എന്നിട്ടുപോലും സർവകലാശാലക്ക് കൃത്യമായി ചോദ്യപേപ്പർ തയാറാക്കാൻ കഴിയാത്തതിൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വ്യാപകപ്രതിഷേധം ഉയരുകയാണ്.
ചോദ്യകർത്താക്കളെ നിയോഗിക്കുന്നതിൽ പരീക്ഷ കൺട്രോളറും സിൻഡിക്കേറ്റ് ഉപസമിതിയും കാണിക്കുന്ന അപക്വ നിലപാടുകളാണ് ഇത്തരത്തിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വലിയ കളങ്കമായ പരീക്ഷ റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.