കണ്ണൂര്‍ വാഴ്സിറ്റി എല്‍.എല്‍.ബി പ്രവേശന പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ 21ന്
text_fieldsകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എല്‍എല്‍.ബി പ്രവേശനപരീക്ഷ റദ്ദാക്കി. സിന്‍ഡിക്കേറ്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 20ന് പാലയാട് കാമ്പസില്‍ നടന്ന പ്രവേശന പരീക്ഷ റദ്ദാക്കിയത്. പുതിയ പരീക്ഷ പരീക്ഷ കണ്‍ട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഈമാസം 21ന് രാവിലെ 10ന് താവക്കര സര്‍വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രവേശനത്തിന് അര്‍ഹരായവരുടെ പട്ടിക 24ന് വൈകീട്ട് അഞ്ചിന് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ 27, 28 തീയതികളില്‍ പാലയാട് ലീഗല്‍ സെന്‍ററില്‍ പൂര്‍ത്തിയാക്കി ജനുവരി 30ന് ക്ളാസ് ആരംഭിക്കും. ബാര്‍ കൗണ്‍സില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായപരിധി കര്‍ശനമായി പാലിച്ചായിരിക്കും പ്രവേശനനടപടി പൂര്‍ത്തിയാക്കുക.
ഇതനുസരിച്ച് ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 20ഉം സംവരണ വിഭാഗങ്ങള്‍ക്ക് 22ഉമാണ് ഉയര്‍ന്ന പ്രായപരിധി. വിജ്ഞാപന തീയതിയായ 2016 ഡിസംബര്‍ ഒന്ന് കണക്കാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. പ്രവേശന പരീക്ഷക്കോ അഭിമുഖത്തിനോ നേരിട്ട് മെമ്മോ അയക്കില്ല. സര്‍വകലാശാല വെബ്സൈറ്റ് പരിശോധിച്ച് വിദ്യാര്‍ഥികള്‍ അവരവരുടെ പ്രവേശനസാധ്യത ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.