കീം: മറ്റു പരീക്ഷകളുണ്ടെങ്കിൽ അറിയിക്കാം
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലക്കുള്ള പ്രവേശന പരീക്ഷ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ നടക്കും. കീം പരീക്ഷക്ക് അപേക്ഷിച്ചവർക്ക് ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ മറ്റ് പ്രവേശന പരീക്ഷകളുണ്ടെങ്കിൽ അവർ പേര് കീം അപേക്ഷ നമ്പർ, പ്രസ്തുത പരീക്ഷയുടെ പേര്, പരീക്ഷ തീയതി എന്നിവ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Candidate Portal’ലെ OTHER EXAM DETAILS ലിങ്കിൽ തിങ്കളാഴ്ച വൈകീട്ട് ആറിന് മുമ്പ് നൽകണം. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഹെൽപ് ലൈൻ നമ്പർ: 0471252530.
കീം: അപേക്ഷ പരിശോധിക്കാം
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശന ഓൺലൈൻ അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 13 വരെ പരിശോധിക്കാം. www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയ KEAM-2024 Candidate Portal ലിങ്കിൽ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യാം. പ്രൊഫൈൽ പേജിൽ അപേക്ഷകന്റെ പേര്, ഫോട്ടോ, ഒപ്പ് എന്നിവ യഥാർഥ പേര്, ഫോട്ടോ, ഒപ്പ് എന്നിവയുമായി വ്യത്യാസം ഉണ്ടെങ്കിൽ ഇ-മെയിൽ വഴി (ceekinfo.cee@kerala.gov.in) പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസിൽ 13ന് മൂന്നിനുള്ളിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.