ഗവ. എൻജി. കോളജിലെ ചോദ്യം ഉപയോഗിച്ച് നടത്തിയ ബി.ടെക് പരീക്ഷ റദ്ദാക്കി
text_fieldsതിരുവനന്തപുരം: ഗവ. എൻജിനീയറിങ് കോളജിലെ ഇേൻറണൽ (സീരീസ്) പരീക്ഷയുടെ േചാദ്യം ഉ പയോഗിച്ച് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഡിസംബർ 31ന് നടത്തിയ ബി.ടെക് പ രീക്ഷ റദ്ദാക്കി.
മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിെൻറ സ്വിച്ചിങ് തിയറ ി ആൻഡ് ലോജിക് ഡിസൈൻ എന്ന വിഷയത്തിലെ പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ പരീക്ഷ തീയ തി പിന്നീട് അറിയിക്കും. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ഇേൻറണൽ പരീക്ഷയുടെ ചോദ്യങ്ങളാണ് ഒന്നൊഴികെ സർവകലാശാല പരീക്ഷയിൽ ആവർത്തിച്ചത്.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ നിർദേശിച്ചു. സി.ഇ.ടിയിലെ ചോദ്യേപപ്പർ യൂനിവേഴ്സിറ്റി പരീക്ഷയിൽ അതേപടി പകർത്തിയതായി പ്രാഥമിക പരിശോധനയിൽ തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കേറ്റിെൻറ പരീക്ഷ സബ്കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക.
ഒരു അക്കാദമിക് കൗൺസിൽ അംഗത്തെയും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിലെ മുതിർന്ന അധ്യാപകനെയും കൂടി അന്വേഷണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.
തിരുവനന്തപുരം സി.ഇ.ടിയിലെ കമ്പ്യൂട്ടർ സയൻസിൽ നിന്നുള്ളവർ തന്നെയാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നാണ് സൂചന. സർവകലാശാലയിൽ ചോദ്യപേപ്പർ സൂക്ഷ്മ പരിശോധന നടത്തുന്ന അധ്യാപകർക്കും വീഴ്ച സംഭവിച്ചതായി പറയുന്നു. ചുരുങ്ങിയത് മൂന്ന് അധ്യാപകർ സമർപ്പിക്കുന്ന ചോദ്യപേപ്പറുകളിൽനിന്ന് ഒന്നാണ് പരീക്ഷ കൺട്രോളർ പരീക്ഷക്കായി തെരഞ്ഞെടുക്കുന്നത്. ചോദ്യപേപ്പറുകളിൽ പിഴവുകൾ പരിശോധിക്കാൻ സർവകലാശാലതലത്തിൽ അധ്യാപകരുടെ സംഘമുണ്ടെങ്കിലും ഗുരുതര വീഴ്ച കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.