എൽ.ഡി ക്ലർക്ക്: ആദ്യഘട്ട പരീക്ഷ എഴുതിയത് 65.48 ശതമാനം
text_fieldsതിരുവനന്തപുരം: എൽ.ഡി ക്ലർക്ക് തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിലേക്ക് നടന്ന ആദ്യഘട്ട പരീക്ഷയിൽ 65.48 ശതമാനം പേർ ഹാജരായി.
തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച് ഉറപ്പ് നല്കിയ 1,39,187 പേര്‍ക്കാണ് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്. പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മലയാളം, കന്നട, തമിഴ് പ്രാദേശിക വിഷയത്തിലുള്ള താൽക്കാലിക ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ അഞ്ചു ദിവസത്തിനകം ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി സമർപ്പിക്കണം. എ, ബി, സി,ഡി ആൽഫാ കോഡുകളുടെ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എ ആൽഫാ കോഡ് പ്രകാരമുള്ള താൽകാലിക ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർഥികൾ പരാതികൾ സമർപ്പിക്കേണ്ടത്.
എട്ടു ഘട്ടമായിട്ടാണ് ഇത്തവണ ക്ലര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കുന്നത്. രണ്ടാംഘട്ടം കൊല്ലം, കണ്ണൂര്‍ ജില്ലകള്‍ക്കായി ആഗസ്റ്റ് 17നാണ്. മൂന്നാംഘട്ടം പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി ആഗസ്റ്റ് 31ന് നടത്തും. കൊല്ലം, കണ്ണൂര്‍ ജില്ലകളിലേക്ക് 1,95,523 പേര് അപേക്ഷിച്ചിരുന്നു. പരീക്ഷയെഴുതാന്‍ ഉറപ്പു നൽകാത്ത 46,137 പേരുടെ അപേക്ഷ പി.എസ്.സി റദ്ദാക്കി. നാലും അഞ്ചും ഘട്ടങ്ങള്‍ സെപ്റ്റംബറിലും ആറും ഏഴും എട്ടും ഘട്ടങ്ങള്‍ ഒക്ടോബറിലുമായി നടത്തും. അവസാനഘട്ടങ്ങളുടെ തീയതി നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.