എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റാനാവശ്യപ്പെട്ട് കത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ആറിന് തെരെഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മാർച്ച് 17 മുതൽ 30 വരെ നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ രണ്ടാംവാരത്തിലേക്ക് മാറ്റണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ (സി.ഇ.ഒ) ടിക്കാറാം മീണക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനും കത്ത് നൽകി.
തെരഞ്ഞെടുപ്പ് ഏപ്രിലിലാണെങ്കിലും പരിശീലനം ഉൾപ്പെടെയുള്ളവയിൽ പെങ്കടുക്കേണ്ടിവരുമെന്നതിനാൽ പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് അധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകും. ഹയർസെക്കൻഡറി അധ്യാപകർ പ്രിസൈഡിങ് ഒാഫിസർ ചുമതലയുള്ളവരായതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഒന്നിലധികം പരിശീലനത്തിൽ പെങ്കടുക്കേണ്ടിവരും. ഇത് ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിനെ ബാധിക്കും.
കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് പോളിങ് ബൂത്തുകളുടെ എണ്ണം കുട്ടി. ഇതിലേക്ക് പരമാവധി അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസവകുപ്പിൽ പരീക്ഷ നടത്തിപ്പ് ചുമതലയുള്ളവർക്കും തെരഞ്ഞെടുപ്പ് പരിശീലനത്തിൽ പെങ്കടുക്കേണ്ടിവരും. കോവിഡ് കാലത്ത് നടക്കുന്ന പരീക്ഷയായതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ പിന്തുണയും ആവശ്യമാണ്.
ഇൗ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പരീക്ഷ ഡ്യൂട്ടിയും ഒന്നിച്ച് നടത്തുന്നത് ഗുണകരമാകില്ല. അല്ലാത്തപക്ഷം അധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി തടസ്സമില്ലാതെ ചെയ്യാൻ ക്രമീകരണം ചെയ്യണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്കുള്ള കത്തിൽ കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.