മെഡിക്കൽ പി.ജി: നീറ്റ് രണ്ടാം ഘട്ട കൗൺസലിങ് രജിസ്ട്രേഷൻ ജൂൺ മൂന്നു മുതൽ
text_fieldsനീറ്റ്-മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/ഡിപ്ലോമ/എം.ഡി.എസ്) കോഴ്സുകളിൽ 50 ശതമാനം അഖിലേന്ത്യ ക്വാേട്ട സീറ്റുകളിലേക്കും കൽപിത സർവകലാശാലകൾ/ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള രണ്ടാം ഘട്ട ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ ജൂൺ മൂന്നു മുതൽ ഒമ്പതു വരെ നടക്കും. ഒമ്പതിന് ഫീസ് അടക്കണം.
ജൂൺ നാലു മുതൽ ഒമ്പതിന് രാത്രി 11.55 വരെ ചോയിസ് ഫില്ലിങ്/ലോക്കിങ് സൗകര്യമുണ്ട്. രണ്ടാം ഘട്ട സീറ്റ് അലോട്ട്മെൻറ് നടപടികൾ ജൂൺ 10, 11 തീയതികളിൽ നടക്കും. ഫലം ജൂൺ 12ന് പ്രസിദ്ധീകരിക്കും. ജൂൺ 12നും 18നും ഇടയിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം. രണ്ടാം ഘട്ട ഓൺലൈൻ കൗൺസലിങ്, അലോട്ട്മെൻറ് ഷെഡ്യൂളുകൾ, നടപടിക്രമങ്ങൾ എന്നിവ www.mcc.nic.inൽ ലഭിക്കും. 50 ശതമാനം ഒാൾ ഇന്ത്യ ക്വാേട്ട സീറ്റുകളിൽ രണ്ടാം ഘട്ട അലോട്ട്മെൻറ് പൂർത്തിയാകുേമ്പാൾ ഒഴിവുവരുന്ന സീറ്റുകൾ ജൂൺ 18ന് ആറുമണിക്ക് ശേഷം സ്റ്റേറ്റ് ക്വാേട്ടയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.