സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 16ന് നടത്താനിരുന്ന എം.എഡ് രണ്ടാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) െറഗുലര്‍/സപ്ലിമെൻററി, ഒക്ടോബര്‍ 17ന് നടത്താനിരുന്ന എം.എഡ് നാലാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) െറഗുലര്‍, 17ലെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലെ എല്‍.എല്‍.എം നാലാം സെമസ്റ്റര്‍ (2015 സ്കീം-2016 പ്രവേശനം) െറഗുലര്‍ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മറ്റു പരീക്ഷകള്‍ക്കും മാറ്റമില്ല.
ആഗസ്റ്റ് 18ലെ അവധിക്ക് പകരം ഒക്ടോബര്‍ 27ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ അഫിലിയേറ്റഡ് കോളജുകള്‍ക്കും/സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്കും/സര്‍വകലാശാലാ സെൻററുകള്‍ക്കും പ്രവൃത്തിദിനമായിരിക്കും. ഒക്ടോബര്‍ 27ന് മറ്റു ജില്ലകള്‍ക്ക് അവധിയായിരിക്കും.
കണ്ണൂർ: കണ്ണൂർ സർവകലാശാല ഒക്ടോബർ 17ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
തിരുവനന്തപുരം: കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യു/ എം.പി.എ/എം.എ.എച്ച്.ആര്.എം/എം.എം.സി.ജെ ബിരുദ പരീക്ഷകൾ മാറ്റി. മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.ബി (ത്രിവത്സരം), ഏഴാം സെമസ്റ്റര്‍ എല്‍എല്‍.ബി (പഞ്ചവത്സരം) ബിരുദ പരീക്ഷകള്‍ ഒക്ടോബര്‍ 29നും രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.ബി.എ/ ബി.എസ്സി/ ബി.കോം ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ ബി.കോം/ബി.പി.എ/ ബി.ബി.എ/ ബി.സി.എ/ ബി.എസ്.ഡബ്ല്യു/ ബി.വോക് ബിരുദ പരീക്ഷകളും നവംബര്‍ രണ്ടിനും നടത്തും. കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. വിവരങ്ങള്‍ വെബ്സൈറ്റില്‍.
കോട്ടയം: എം.ജി സർവകലാശാല ഒക്ടോബർ 17ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിയതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.