എം.ജി. സർവകലാശാല എൽ.എൽ.ബി, ബി.ടെക് പുനഃപരീക്ഷക്ക് അപേക്ഷിക്കാം
text_fieldsകോട്ടയം: കോവിഡ് 19 നിയന്ത്രണം മൂലം ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-റഗുലർ, സപ്ലിമെന്‍ററി) 1 മുതൽ 5 വരെ സെമസ്റ്റർ ബി.ടെക്. (ന്യൂ സ്‌കീം/സപ്ലിമെന്‍ററി/മേഴ്‌സി ചാൻസ്) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷക്ക് അപേക്ഷിക്കാം.
https://forms.gle/PgQvzNUpwPqV14pL8 എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി 2020 നവംബർ ഒന്ന്. പരീക്ഷയെഴുതിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും എം.ജി. സർവകലാശാല പി.ആർ.ഒ. അറിയിച്ചു.
പൊതുനിർദേശങ്ങൾ:
1. ഇത് ബെറ്റർമെന്‍റ് /സപ്ലിമെന്‍ററി പരീക്ഷക്കുള്ള അപേക്ഷയല്ല.
2. കോവിഡ്-19 സാഹചര്യത്തിൽ നടത്തപ്പെട്ട പരീക്ഷകൾ എഴുതാൻ കഴിയാത്തവർ മാത്രം അപേക്ഷിക്കുക.
3. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ഹാൾ ടിക്കറ്റ് ലഭിച്ചിരുന്നവർ മാത്രം അപേക്ഷിക്കുക.
4. അർഹതയുള്ളവരുടെ പരീക്ഷാ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതാണ്.
5. പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
6. എഴുതാനുള്ള പേപ്പറുകളുടെ പേരും കോഴ്സ് കോഡും നിർബന്ധമായും ചേർത്തിരിക്കണം.
7. അപൂർണവും തെറ്റായതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
8. തെറ്റായ വിവരം നൽകി എഴുതുന്നവരുടെ പരീക്ഷകൾ റദ്ദ് ചെയ്യുന്നതാണ്.
9. എൽ.എൽ.ബി വിദ്യാർഥികൾക്ക് മാതൃസ്ഥാപനം തന്നെയായിരിക്കും പരീക്ഷാ കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.