എം.എസ് സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ സംയുക്ത പ്രവേശനപരീക്ഷ ജൂൺ 19ന്
text_fieldsഇന്ത്യയിലെ 17 ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2022-24 വർഷത്തെ എം.എസ് സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 19ന് ദേശീയതലത്തിൽ സംയുക്ത പ്രവേശനപരീക്ഷ (MSc JEE 2022) നടത്തും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി ഉൾപ്പെടെ 19 നഗരങ്ങളിലാണ് പരീക്ഷ.
നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയോട് (NCHMCT) അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം (കോവളം), ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, നോയിഡ, ന്യൂഡൽഹി, കൊൽക്കത്ത, ലഖ്നോ, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഢ്, ഗുവാഹതി, ഗ്വാളിയർ, ഗാന്ധിനഗർ, ഹാജിപുർ, ജയ്പുർ, ഷിംല എന്നിവിടങ്ങളിലെ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് എം.എസ് സി പ്രവേശനം.
ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ ബി.എസ് സി അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ സെമസ്റ്റർ/വർഷ യോഗ്യതപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2022 ഒക്ടോബർ 31നകം ബിരുദമെടുത്താൽ മതി.വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.thims.gov.in, www.nchm.gov.in എന്നീ വെബ്സൈറ്റുകളിൽ.
അപേക്ഷ ഫീസ് ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 1000 രൂപ. ജനറൽ ഇ.ഡബ്ല്യു.എസ്-700 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ. അപേക്ഷ ഓൺലൈനായി മേയ് 27നകം. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം NCHMCT, A-34, Sector 62, Noida-201309ൽ മേയ് 31നകം ലഭിക്കണം.MSc-JEE മെറിറ്റ്/ഓൾ ഇന്ത്യ റാങ്ക് അടിസ്ഥാനത്തിൽ നാലു റൗണ്ട് കൗൺസലിങ് വഴി സീറ്റ് അലോട്ട്മെന്റ് നടത്തും. കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശനനടപടികളും വെബ്സൈറ്റിലുണ്ട്.
അതേസമയം, യോഗ്യതപരീക്ഷ 55 ശതമാനം മാർക്കോടെ വിജയിച്ച് ഹോട്ടൽ ഇൻഡസ്ട്രിയിൽ (3 സ്റ്റാറിനു മുകളിൽ) മൂന്നുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവർക്ക് നേരിട്ടുള്ള അഡ്മിഷനായി അപേക്ഷിക്കാം. ഇവർ MSc-JEE 2022ൽ പങ്കെടുക്കേണ്ട. 10 ശതമാനം സീറ്റുകളിലാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി മേയ് 14നകം. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം മേയ് 18 വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.