പത്താംക്ലാസുകാർക്ക് നാഷനൽ ടാലൻറ് സെർച്ച് പരീക്ഷ ഡിസംബർ 13ന്
text_fieldsസ്കൂൾ വിദ്യാർഥികൾക്ക് ഉന്നതപഠനംവരെ സ്കോളർഷിപ്പിന് അവസരമൊരുക്കുന്ന 2020-21 വർഷത്തെ സംസ്ഥാനതല നാഷനൽ ടാലൻറ് സെർച്ച് പരീക്ഷ (എൻ.ടി.എസ്.ഇ) ഡിസംബർ 13ന് നടത്തും. എസ്.സി.ഇ.ആർ.ടിക്കാണ് പരീക്ഷാ ചുമതല. പരീക്ഷഫീസ് 250 രൂപ. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 100 രൂപ മതി. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.scertkerala.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി നവംബർ 16ന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
പത്താംക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഓപൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്ത് (18 വയസ്സിനു താഴെയാകണം) പത്താംക്ലാസിൽ ആദ്യതവണ പരീക്ഷയെഴുതുന്ന വിദ്യാർഥികളെയും പരിഗണിക്കും. ഒമ്പതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്കായി 55 ശതമാനം മാർക്കിൽ കുറയാതെയുണ്ടായിരിക്കണം.
പരീക്ഷ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയിൽ മെൻറൽ എബിലിറ്റി ടെസ്റ്റ് (മാറ്റ്), സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. സംസ്ഥാനതല പരീക്ഷയിൽ മികച്ച വിജയം വരിക്കുന്ന 220 വിദ്യാർഥികളെ എൻ.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാംഘട്ട ദേശീയ പരീക്ഷയിൽ പങ്കെടുപ്പിക്കും. ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത.
സ്കോളർഷിപ്: രണ്ടായിരത്തോളം സ്കോളർഷിപ്പുകളാണ് ദേശീയതലത്തിൽ ലഭ്യമാവുക. 11, 12 ക്ലാസ് വിദ്യാർഥികൾക്ക് 1250 രൂപയും ഡിഗ്രി, പി.ജി വിദ്യാർഥികൾക്ക് 2000 രൂപയുമാണ് പ്രതിമാസം സ്കോളർഷിപ്പായി ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.