Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 11:10 AM GMT Updated On
date_range 9 May 2020 11:10 AM GMTനീറ്റ് ആക്കാം കാര്യങ്ങൾ; നീറ്റ് എൻട്രൻസ് പരീക്ഷ ജൂലൈ 26ന്
text_fieldsbookmark_border
ലോക്ഡൗണിനിെട ഒാൾ ഇന്ത്യ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് എൻട്രൻസ് എക്സാം ജൂലൈ 26ന് നടക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാെൻറ പ്രഖ്യാപനം വന്നുകഴിഞ്ഞു. പരീക്ഷക്ക് ഇനിയുള്ള ദിവസങ്ങൾ ഏറ്റവും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം? പഠിക്കാൻ കിട്ടിയ അധിക ദിവസങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ചാൽ വിജയം സുനിശ്ചിതം.
- 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിൽ ഉണ്ടാവുക. 90 ബയോളജി, 45 കെമിസ്ട്രി, 45 ഫിസിക്സ്. റാങ്ക് നിർണയത്തിൽ മൂന്നിനും തുല്യ പ്രാധാന്യം പൊതുവെ പ്രയാസകരമെന്ന് തോന്നുന്ന ഫിസിക്സിനെ അവഗണിക്കുന്ന രീതി ചില കുട്ടികളിലെങ്കിലും കാണാറുണ്ട്. അത് തീർത്തും ഒഴിവാക്കേണ്ടതാണ്.
- ടൈംടേബ്ൾ ക്രമീകരിച്ച് സമയബന്ധിതമായി തയാറാവുക.
-
-
വായിച്ചതും പഠിച്ചതും ചെയ്തുതീർത്തതുമായ പ്രോബ്ലങ്ങൾ വീണ്ടും വീണ്ടും വായിക്കാനും ചെയ്യാനും സമയം കണ്ടെത്തണം.
- എനിക്കറിയാവുന്നതാണ്, എളുപ്പമാണ് എന്നൊക്കെ കരുതി റിവിഷൻ നടത്താതിരിക്കരുത്.
- എൻ.സി.ഇ.ആർ.ടി സിലബസിൽ ഒതുങ്ങിനിൽക്കാതെ ബേയാളജിയിൽ ഒൗട്ട് വായിക്കുന്ന ശീലം പലപ്പോഴും കുട്ടികളിൽ കാണാറുണ്ട്. പക്ഷേ, എൻ.സി.ഇ.ആർ.ടി സിലബസിൽ അധിഷ്ഠിതമായാണ് ചോദ്യങ്ങൾ വരാറുള്ളത്. അപൂർവമായി ഒൗട്ട് ആയി ചോദിക്കാറുള്ള ചോദ്യങ്ങൾ എൻ.സി.ഇ.ആർ.ടിയുടെ കണ്ടൻറിെൻറ തുടർച്ചയായിരിക്കും.
- ഫിസിക്സിൽ പൊതുവെ കുട്ടികൾ കടുപ്പംകൂടിയ ന്യൂമറിക്കലായ ചോദ്യങ്ങൾ ചെയ്ത് പരിശീലിക്കും. വളരെ ലളിതമായ തിയററ്റിക്കൽ ചോദ്യങ്ങൾ അവഗണിക്കുകയും ഉത്തരം എഴുതാൻ പറ്റാതെ വരുകയും ചെയ്യും. കൺസെപ്റ്റുകൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ ശ്രദ്ധിക്കുക.
- പ്രോബ്ലം സോൾവിങ് സ്കിൽ കുറവായ കുട്ടികൾക്കുപോലും മാർക്ക് സ്കോർ ചെയ്യാവുന്ന വിഷയമാണ് കെമിസ്ട്രി. ഒാർഗാനിക് കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ഇൻഒാർഗാനിക് കെമിസ്ട്രി എന്നിവക്ക് തുല്യ പ്രാധാന്യം നൽകുക.
- സമയം ക്രമീകരിക്കുന്നതിനും സ്പീഡ് കൂട്ടാനും 30 ചോദ്യങ്ങളുള്ള മോക് ടെസ്റ്റ് (15 ബയോളജി, ഫിസിക്സ് 8, കെമിസ്ട്രി 7 എന്ന അനുപാതത്തിൽ) സ്വയം എഴുതി ടൈം മാനേജ് ചെയ്യുക.
- ബയോളജി പഠിച്ചുകഴിഞ്ഞതിനു ശേഷം അവ ഒാർത്തെടുക്കുേമ്പാൾ ഒാരോ ചാപ്റ്ററുകളും പരസ്പരം കണക്ട് ചെയ്ത് മനസ്സിലാക്കണം. യൂനിറ്റിെൻറ തുടക്കത്തിലുള്ള ശാസ്ത്രജ്ഞരുടെ പേരുതൊട്ട് ഒാരോ അധ്യായത്തിെൻറ സമ്മറി വളരെ വളരെ പ്രാധാന്യമുള്ളതാണ്. ചാപ്റ്റർ വൈസായി ഉള്ള സ്റ്റാറ്റിസ്റ്റിക്സ്, ശാസ്ത്രജ്ഞർ, അവരുടെ പരീക്ഷണങ്ങൾ, വർഷം എന്നിവ ഒാർത്തുവെക്കണം. ഒാരോ ചാപ്റ്ററും കഴിയുേമ്പാൾ അതിൽനിന്ന് MCQ (മൾട്ടിപിൾ ചോയ്സ് ക്വസ്റ്റ്യൻസ്) ഉണ്ടാക്കി ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ നെഗറ്റിവ് മാർക്ക് വീഴുന്നത് ഒഴിവാക്കാൻ കഴിയും.
- പരീക്ഷ എഴുതുേമ്പാൾ ഏറ്റവും നന്നായി അറിയുന്നതും നേരിട്ടുള്ളതുമായ ചോദ്യങ്ങൾ ആദ്യവും സാമാന്യം കടുപ്പമുള്ളതും ചെയ്തു നോക്കേണ്ടതുമായ ചോദ്യങ്ങൾ രണ്ടാമതും നല്ല കഠിനമായ ചോദ്യങ്ങൾ മൂന്നാമതും ചെയ്യുക.
തയറാക്കിയത്; ഡോ. അബ്ദുൽ ഹമീദ് പ്രിൻസിപ്പൽ എം.ഇ.എസ് കെ.വി.എം കോളജ് വളാഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story