Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right'നീറ്റ്​ പി.ജി 2021...

'നീറ്റ്​ പി.ജി 2021 ഏപ്രിൽ 18ന്​; ഓൺലൈൻ അപേക്ഷ മാർച്ച്​ 15നകം

text_fields
bookmark_border
നീറ്റ്​ പി.ജി 2021 ഏപ്രിൽ 18ന്​; ഓൺലൈൻ അപേക്ഷ മാർച്ച്​ 15നകം
cancel

രാജ്യത്തെ മെഡിക്കൽ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ (MD/MS/PG Diploma) ​പ്രോഗ്രാമുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ പരീക്ഷ (നീറ്റ്​ പി.ജി 2021) ഏപ്രിൽ 18ന്​ നടത്തും. ന്യൂഡൽഹിയിലെ നാഷനൽ ബോർഡ്​ ഓഫ്​ എക്​സാമിനേഷനാണ്​ പരീക്ഷ സംഘടിപ്പിക്കുന്നത്​.

50 ശതമാനം അഖിലേന്ത്യ ​േക്വാട്ട, സ്​റ്റേറ്റ്​ ​േക്വാട്ട സീറ്റുകളിലും സ്വകാര്യ മെഡിക്കൽ കോളജുകൾ, വാഴ്​സിറ്റികൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ പി.ജി സീറ്റുകൾ, സായുധ ​സേന മെഡിക്കൽ സർവിസസ്​ സ്​ഥാപനങ്ങളിലെ മെഡിക്കൽ പി.ജി സീറ്റുകൾ മുതലായവയിലും നീറ്റ്​ പി.ജി 2021 റാങ്കടിസ്​ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്​മെൻറിലൂടെയാണ്​ അഡ്​മിഷൻ.

എന്നാൽ, ന്യൂഡൽഹി ഉൾപ്പെടെയുള്ള എയിംസുകൾ, പിജിമെർ ചണ്ഡിഗഢ്​, ജിപ്​മെർ​ പുതുച്ചേരി, നിംഹാൻസ്​​ ബംഗളൂരു, ശ്രീചിത്തിര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ മെഡിക്കൽ സയൻസസ്​ ആൻഡ്​ ടെക്​നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ പി.ജി പ്രവേശനം നീറ്റ്​ പി.ജി 2021​ന്‍റെ പരിധിയിൽ പെടില്ല.വിജ്​ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.inൽ ലഭ്യമാണ്​. സേവന നികുതി ഉൾപ്പെടെ പരീക്ഷ ഫീസ്​ ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക്​ 5015 രൂപയും SC/ST/PWD വിഭാഗങ്ങൾക്ക്​ 3835 രൂപയുമാണ്​. ​െക്രഡിറ്റ്​/ ​െഡബിറ്റ്​ കാർഡ്​ മഖേന ഓൺലൈനായി ഫീസ്​ അടക്കാം.

അപേക്ഷ ഓൺലൈനായി മാർച്ച്​ 15നകം സമർപ്പിക്കണം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്​, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​​ പരീക്ഷ കേന്ദ്രങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examNEET PG
News Summary - neet pg exam on 2021 April 18
Next Story