നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു
text_fieldsന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികൾക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) അധികൃതർ അറിയിച്ചു.
2024 ജനുവരി 1ന് ശേഷം പരീക്ഷക്ക് അപേക്ഷിക്കുന്ന ഏതൊരു വിദ്യാർഥിക്കും ഫീസ് ഇളവ് ലഭിക്കും. 2013ൽ ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള അപേക്ഷ ഫീസ് 3,750 രൂപയായിരുന്നു. 2021ൽ ഇത് 4,250 രൂപയായി ഉയർത്തി. 2024 ജനുവരി 1 മുതൽ ഇത് 3,500 രൂപയായിരിക്കും.
2013ൽ എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്കുള്ള അപേക്ഷ ഫീസ് 2750 രൂപയായിരുന്നു. 2021ൽ അത് 3250 രൂപയായി ഉയർത്തി. ഇപ്പോൾ 2500 രൂപയായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.