നീറ്റ് യു.ജി: പരീക്ഷ മേയ് 5-ന്; അഡ്മിറ്റ് കാർഡുകൾ ഇന്ന് വരുമെന്ന് എന്‍.ടി.എ
text_fieldsന്യൂഡൽഹി: എന്‍.ടി.എയുടെ അറിയിപ്പ് പ്രകാരം മേയ് അഞ്ചിന് നടക്കുന്ന നീറ്റ് യു.ജി 2024 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷക്ക് ഒരാഴ്ച മുമ്പ് അഡ്മിറ്റ് കാർഡുകൾ ലഭിക്കുമെന്ന് എന്‍.ടി.എ അറിയിച്ചിരുന്നു. മേയ് അഞ്ചിന് പരീക്ഷ നടക്കാനിരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് എപ്പോൾ വേണമെങ്കിലും അഡ്മിറ്റ് കാർഡ് പ്രതീക്ഷിക്കാം. പരീക്ഷയെഴുതാൻ നിശ്ചയിച്ച നഗരം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. എങ്കിലും പരീക്ഷാ കേന്ദ്രത്തിന്‍റെ വിശദാംശങ്ങൾ, റിപ്പോർട്ടിംഗ് സമയം, വിശദമായ നിർദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡ് വഴി ലഭിക്കും. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അവരുടെ ലോഗിൻ വിശദാംശങ്ങൾ നൽകി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നീറ്റ് യു.ജി 2024 പരീക്ഷ ഫലം ജൂൺ 14, 2024-ന് പ്രഖ്യാപിക്കും. ഉച്ചക്ക് 2 മുതൽ 5.20 വരെയാണ് പരീക്ഷ. പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികൾ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കേന്ദ്രം തുറക്കും. ഉച്ചക്ക് 1.30ന് ശേഷം ഉദ്യോഗാർഥികളെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. ട്രാഫിക്, കേന്ദ്രത്തിന്‍റെ സ്ഥാനം, കാലാവസ്ഥ തുടങ്ങിയ എല്ലാ വസ്തുതകളും കണക്കിലെടുത്ത് ഉദ്യോഗാർഥികൾ വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങണമെന്നും പരീക്ഷാ ഹാളിൽ അഡ്മിറ്റ് കാർഡില്ലാത്ത ഉദ്യോഗാർഥികളുടെ പ്രവേശനം അനുവദിക്കില്ലെന്നും എൻ.ടി.എയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അനുവദിച്ചിരിക്കുന്ന സീറ്റിലല്ലാതെ മറ്റേതെങ്കിലും സീറ്റിൽ നിന്നോ മുറിയിൽ നിന്നോ ഉദ്യോഗാർഥി പരീക്ഷ എഴുതുന്നതായി കണ്ടെത്തിയാൽ ആ ഉദ്യോഗാർത്ഥിത്വം റദ്ദാക്കപ്പെടും.ഷെഡ്യൂൾ അനുസരിച്ച് പരീക്ഷ അവസാനിച്ച് ഉദ്യോഗാർഥികൾ അവരുടെ ഒ.എം.ആർ ഷീറ്റുകൾ ഡ്യൂട്ടിയിലുള്ള ഇൻവിജിലേറ്റർക്ക് കൈമാറാതെ ഹാൾ പരീക്ഷ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. മെഡിക്കൽ ബിരുദ സീറ്റിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2024ന് ഇത്തവണ അപേക്ഷിച്ചത് 23.81 ലക്ഷം വിദ്യാർഥികൾ. ഇത് റെക്കോഡാണ്. ഇത്തവണ 23,81,833 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തതെന്നും ഇതിൽ 13 ലക്ഷവും പെൺകുട്ടികളാണെന്നും എൻ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.