നീറ്റ് യു.ജി: പരീക്ഷാനഗരം അറിയാം
text_fieldsന്യൂഡൽഹി: മേയ് അഞ്ചിന് നടക്കുന്ന നീറ്റ് യു.ജിക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ നിശ്ചയിച്ച നഗരം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ മതി. പരീക്ഷ എഴുതുന്ന നഗരം ഏതെന്ന് സംബന്ധിച്ച അറിയിപ്പാണ് സ്ലിപ്.
അഡ്മിറ്റ് കാർഡ് വേറെ വരും. സ്ലിപ് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ എൻ.ടി.എയുമായി ബന്ധപ്പെടാം. 011 40759000; neet@nta.ac.in. ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.20 വരെയാണ് നീറ്റ് യു.ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.