നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രണ്ടുപേർക്ക്; കേരളത്തിൽ ആര്യ ഒന്നാമത്
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് - (നീറ്റ് യു.ജി) പരീക്ഷയിൽ മുഴുവൻ മാർക്കും (720) നേടി തമിഴ്നാട്ടിൽനിന്നുള്ള ജെ. പ്രബഞ്ചനും ആന്ധ്രപ്രദേശിൽനിന്നുള്ള ബോറ വരുൺ ചക്രവർത്തിയും ഒന്നാം റാങ്ക് പങ്കിട്ടു. 711 മാർക്ക് നേടി ദേശീയതലത്തിൽ 23ാം റാങ്ക് നേടിയ ആർ.എസ്. ആര്യക്കാണ് കേരളത്തിൽ ഒന്നാം റാങ്ക്.
ആദ്യ 50 റാങ്കിൽ കേരളത്തിൽനിന്ന് ഇടംപിടിച്ചതും ആര്യ മാത്രമാണ്. പെൺകുട്ടികൾക്കിടയിൽ ദേശീയതലത്തിൽ മൂന്നാം സ്ഥാനക്കാരിയുമാണ് ആര്യ. പൊലീസ് ഉദ്യോഗസ്ഥനായ കോഴിക്കോട് താമരശ്ശേരി തുവക്കുന്നുമ്മൽ രമേശ് ബാബുവിെൻറയും ഷൈമയുടെയും മകളാണ് കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ആര്യ. താമരശ്ശേരി അൽഫോൻസ സ്കൂളിൽനിന്ന് ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ ശേഷം പാലാ ബ്രില്ല്യൻറിൽ പരിശീലനം നടത്തിവരുകയായിരുന്നു ആര്യ. 716 മാർക്ക് നേടിയ തമിഴ്നാട്ടിൽ നിന്നുള്ള കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്.
ആദ്യ പത്തിൽ നാല് റാങ്കുകാർ തമിഴ്നാട്ടിൽനിന്നാണ്. കേരളത്തിൽനിന്ന് ഇത്തവണ പരീക്ഷയെഴുതിയ 13,3450 പേരിൽ 75,362 പേർ യോഗ്യത നേടി. 56.47 ശതമാനം പേരാണ് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം 92911 പേർ പരീക്ഷയെഴുതിയതിൽ 59404 പേരാണ് യോഗ്യത നേടിയത്. രാജ്യത്തിനകത്തും പുറത്തുമായി മൊത്തം 20,87,462 പേർ അപേക്ഷിക്കുകയും 20,38,596 പേർ ഹാജരാവുകയും ചെയ്ത പരീക്ഷയിൽ 11,45,976 പേർ യോഗ്യത നേടി. 56.21 ശതമാനമാണ് യോഗ്യത നേടിയത്.
മെഡിക്കൽ പ്രവേശനത്തിനുള്ള 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, കൽപ്പിത സർവകലാശാലകൾ, കേന്ദ്രസർവകലാശാലകളിലെ മെഡിക്കൽ സീറ്റ്, ഇ.എസ്.െഎ ക്വോട്ട സീറ്റ്, എയിംസ്, ജിപ്മെർ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് (എ.എഫ്.എം.സി) തുടങ്ങിയവയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവീസസ് നടത്തുന്ന കൗൺസലിങ്ങിൽ പെങ്കടുക്കാൻ വിവരങ്ങൾക്കായി www.mcc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കണെമന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.