Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 9:17 PM GMT Updated On
date_range 19 Dec 2017 9:17 PM GMTനീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാക്കുന്നു
text_fieldsbookmark_border
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷ (നീറ്റ്), എൻജിനീയറിങ് പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) എന്നിവ വർഷത്തിൽ രണ്ടു തവണ നടത്താൻ ആേലാചിക്കുന്നതായി കേന്ദ്രം ലോക്സഭയിൽ വ്യക്തമാക്കി. ഇൗ പരീക്ഷകൾ ഒാൺലൈൻ വഴി നടത്തുന്ന കാര്യം ചർച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും മാനവ വിഭവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ സഭയെ അറിയിച്ചു.
പ്രവേശന പരീക്ഷ നടത്തിപ്പിന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.ഇ) സ്ഥാപിക്കാൻ കേന്ദ്രം നേരേത്ത തീരുമാനിച്ചിരുന്നു. നിലവിൽ സി.ബി.എസ്.ഇയും എ.െഎ.സി.ടി.ഇയും നടത്തുന്ന പരീക്ഷകളാണ് എൻ.ടി.ഇയുടെ കീഴിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇത് നടപ്പാകുന്നതോടെയാണ് വർഷത്തിൽ രണ്ടു തവണ ഒാൺലൈൻ വഴി പരീക്ഷകൾ നടത്താനുള്ള ആലോചന നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story