Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 10:14 PM GMT Updated On
date_range 24 Aug 2017 10:14 PM GMTശാസ്ത്ര വിഷയങ്ങളിൽ ജെ.ആർ.എഫ്, െലക്ചർഷിപ്; നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 17ന്
text_fieldsbookmark_border
ശാസ്ത്ര വിഷയങ്ങളിൽ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്), െലക്ചർഷിപ് എന്നിവക്കായുള്ള നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 17ന് നടക്കും.
സി.എസ്.െഎ.ആർ-യു.ജി.സി സംയുക്തമായാണ് പരീക്ഷ നടത്തുന്നത്. ഇതിൽ പെങ്കടുക്കുന്നതിന് അപേക്ഷ ഒാൺലൈനായി http://csirhrdg.res.in/ എന്ന വെബ്സൈറ്റിലൂടെ നിർദേശാനുസരണം ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 16 വരെ ഒാൺലൈൻ അപേക്ഷകൾ സ്വീകരിക്കും. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
ജനറൽ വിഭാഗങ്ങളിൽ പെടുന്നവർക്ക് 1000 രൂപയും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിൽ പെടുന്നവർക്ക് 500 രൂപയും പട്ടികജാതി -വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് 250 രൂപയുമാണ് പരീക്ഷഫീസ്. ചലാൻ വഴി ഇന്ത്യൻ ബാങ്കിെൻറ ഏതെങ്കിലും ശാഖയിൽ സെപ്റ്റംബർ 15നകം ഫീസ് അടക്കണം. ഒാൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാകുേമ്പാൾ ഫോറം നമ്പർ ലഭ്യമാകും. ഇത് റഫറൻസിനായി സൂക്ഷിച്ചുവെക്കണം. അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാനും മറ്റും ഇൗ ഫോറം നമ്പർ ആവശ്യമാണ്. ഒരാൾ ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോേട്ടാ പതിച്ച് ഒപ്പുവെച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 23നകം കിട്ടത്തക്കവണ്ണം The Deputy Secretary (Exam), Human Resource Development Group, Examination unit, CSIR Complex, Library Avenue, pusa, NewDelhi -110012 എന്ന വിലാസത്തിൽ അയക്കണം. പരീക്ഷ ഫീസ് അടച്ച ചലാൻ രസീതിെൻറ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യാൻ മറക്കരുത്. ഹാർഡ്കോപ്പി ഒാർഡിനറി തപാലിൽ അയച്ചാൽ മതി. ഒരാൾക്ക് ജെ.ആർ.എഫിന് മാത്രമായോ ജെ.ആർ.എഫിനും െലക്ചർഷിപ്പിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്.
ടെസ്റ്റ്:കെമിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫിയറിക്, ഒാഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് ടെസ്റ്റ് നടത്തുക. മൾട്ടിപ്ൾ ചോയ്സ് മാതൃകയിൽ ഒറ്റ പേപ്പറാണ് പരീക്ഷക്കുള്ളത്. ആകെ 200 മാർക്കിെൻറ ചോദ്യങ്ങളുണ്ടാകും. രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് സെഷനായാണ് പരീക്ഷ. രാവിലത്തെ സെഷൻ ഒമ്പതു മണി മുതൽ 12 മണിവരെയും ഉച്ചക്കുശേഷമുള്ള സെഷൻ രണ്ടു മണി മുതൽ അഞ്ചു വരെയുമാണ്.
പരീക്ഷയിൽ എ, ബി, സി എന്നിങ്ങനെ മൂന്ന് പാർട്ടുകളുണ്ടാകും. പാർട്ട് ‘എ’ എല്ലാവർക്കും പൊതുവായിട്ടുള്ളതാണ്. ഇതിൽ ലോജിക്കൽ റീസണിങ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമെറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് കംപാരിസൺ, സീരീസ് ഫോർേമഷൻ, പസ്സിൽസ് മുതലായവ അടങ്ങിയ പൊതു അഭിരുചി (ജനറൽ ആപ്റ്റിറ്റ്യൂഡ്) അളക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. പാർട്ട് ‘ബി’യിൽ തെരഞ്ഞെടുത്ത വിഷയത്തെ അധികരിച്ചുള്ള കൺവെൻഷനൽ മൾട്ടിപ്ൾ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും. പാർട്ട് ‘സി’യിൽ ശാസ്ത്രീയമായ അറിവ് പരിശോധിക്കുന്ന മൂല്യാധിഷ്ഠിത ചോദ്യങ്ങളുണ്ടാകും. വിശദമായ പരീക്ഷ സിലബസ്, മാതൃക ചോദ്യപേപ്പറുകൾ എന്നിവ വെബ്സൈറ്റിലുണ്ട്.
മൂല്യനിർണയത്തിൽ നെഗറ്റിവ് മാർക്കിങ് രീതിയുണ്ടാകും.
ഇന്ത്യയൊട്ടാകെ 27 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കാരൈക്കുടി, ബംഗളൂരു, ഹൈദരാബാദ്, ലഖ്നോ, പുണെ, നാഗ്പുർ, ഡൽഹി, വാരാണാസി, റൂർക്കി, ഭോപാൽ, ഭുവനേശ്വർ, ഗുവാഹതി, ചണ്ഡിഗഢ്, കൊൽക്കത്ത എന്നിവ ഇതിൽപെടും.
യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്സി/ ഇൻറഗ്രേറ്റഡ് ബി.എസ്-എം.എസ്/ നാലു വർഷത്തെ ബി.എസ്/ ബി.ഇ/ ബി.ടെക്/ ബി.ഫാർമ/ എം.ബി.ബി.എസ് ബിരുദം/ തത്തുല്യ യോഗ്യതയുള്ളവർക്കും (എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) ഫൈനൽ യോഗ്യത പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും മറ്റും അപേക്ഷിക്കാൻ അർഹതയുണ്ട്. ബാച്ലേഴ്സ് ഡിഗ്രി മാത്രമുള്ളവരെ െലക്ചർഷിപ്പിന് പരിഗണിക്കില്ല.
പ്രായപരിധി: ജെ.ആർ.എഫ് നെറ്റിന് 1.7.2017ൽ 28 വയസ്സ്. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർക്ക് മൂന്നു വർഷവും വനിതകൾക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെട്ടവർക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. െലക്ചർഷിപ് പരീക്ഷക്ക് പ്രായപരിധിയില്ല. വിശദമായ യോഗ്യത, മാനദണ്ഡങ്ങളും മറ്റു കൂടുതൽ വിവരങ്ങളും http://csirhrdg.res.in എന്ന വെബ്സൈറ്റിലുണ്ട്. ജെ.ആർ.എഫ് യോഗ്യത നേടുന്നവർക്ക് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും െലക്ചർഷിപ്പിൽ യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലെ സർവകലാശാലകളിലും െലക്ചറർ നിയമനത്തിന് അപേക്ഷിക്കാനും അർഹതയുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story