എൻ.െഎ.ടി മോക്ക് ജെ.ഇ.ഇ എക്സാം നടത്തുന്നു
text_fieldsചാത്തമംഗലം (കോഴിക്കോട്): ജൂലൈ 19 മുതൽ 23 വരെ നടക്കുന്ന ജോയൻറ് എൻട്രൻസ് എക്സാമിനേഷന് (ജെ.ഇ.ഇ) പൂർണ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ എൻ.ഐ.ടി കാലിക്കറ്റ് ശാസ്ത്ര സാങ്കേതിക മേളയായ തത്വയുടെ ഭാഗമായി Zeroth Attempt എന്ന പേരിൽ മോക്ക് ജെ.ഇ.ഇ എക്സാം നടത്തുന്നു. എൻ.ഐ.ടിയിലെ പ്രഫസർമാർതന്നെ ചോദ്യങ്ങൾ തയാറാക്കുന്ന പരീക്ഷയാണിത്.
സൗജന്യ ഓൺലൈൻ പരീക്ഷക്കൊപ്പം 225 ചോദ്യോത്തരങ്ങളും അവയുടെ സമഗ്ര വിശകലനവും നൽകും. രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ് രംഗത്തെ പ്രമുഖരുടെ ഓൺലൈൻ ഗൈഡൻസ് ക്ലാസിലും പങ്കെടുക്കാം.
പേപ്പർ ഒന്ന് കൂടാതെ ആർക്കിടെക്ചർ വിദ്യാർഥികൾക്കുള്ള പേപ്പർ രണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഒഴികെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 രൂപയോ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
100 രൂപയോ അതിൽ കൂടുതലോ രജിസ്ട്രേഷൻ പോർട്ടലിലെ ലിങ്കിലൂടെ സംഭാവന ചെയ്ത് രസീത് സമർപ്പിക്കുന്ന ഏത് വിദ്യാർഥിക്കും ജൂൺ 12, 13, 14 തീയതികളിൽ ഏത് സമയത്തും ടെസ്റ്റിെൻറ ഭാഗമാവാം. ജൂൺ മൂന്നിന് രാത്രി മുതൽ ഒമ്പതാം തീയതി വരെ zerothattempt.tathva.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് tathva_nitcalicut എന്ന ഇൻസ്റ്റഗ്രാം പേജോ താഴെപറയുന്ന വാട്സ്ആപ് ഫോൺ നമ്പറിലോ ബന്ധപ്പെടാം. +917558054688, +919605075371, +919526072278.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.