പ്ലസ് ടു പ്രായോഗിക പരീക്ഷ 28 മുതൽ; വി.എച്ച്.എസ്.ഇ, എൻ.എസ്.ക്യു.എഫ് പ്രായോഗിക പരീക്ഷകൾ 21ന്
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷകൾ ആരംഭിക്കുന്നത് ജൂൺ 21ൽ നിന്ന് 28ലേക്ക് മാറ്റി. വി.എച്ച്.എസ്.ഇ, എൻ.എസ്.ക്യു.എഫ് പ്രായോഗിക പരീക്ഷകൾ 21ന് തന്നെ ആരംഭിക്കും. ഇൗ മാസം 17 മുതൽ 25 വരെ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ അധ്യാപകരുടെ ലഭ്യതയനുസരിച്ച് സ്കൂളിെൻറ നിർദേശവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചെത്തി കൂടുതൽ പ്രായോഗിക പരിശീലനം നേടാം.
ആരോഗ്യവകുപ്പിെൻറ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പ്രായോഗിക പരീക്ഷ നടത്തിപ്പ്. വിദ്യാർഥികളും അധ്യാപകരും ലാബ് അസിസ്റ്റൻറുമാരും ഇരട്ട മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ലാബിൽ പ്രവേശിക്കുേമ്പാഴും പുറത്തുപോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കണം.
ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തും. കോവിഡ് പോസിറ്റിവായവർക്ക് നെഗറ്റിവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷക്ക് പങ്കെടുക്കാം. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടില്ല. ലാബുകളിൽ എ.സി ഉപയോഗിക്കരുത്.
വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകളും വാതിലുകളും തുറന്നിടും. ഒരുസമയത്ത് കൂടുതൽ വിദ്യാർഥികൾ സ്കൂളിലെത്തുന്നത് ഒഴിവാക്കാൻ പരീക്ഷ സമയക്രമം സ്കൂൾ പ്രിൻസിപ്പൽ/ചീഫ് സൂപ്രണ്ട് അറിയിക്കും. കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രാക്ടിക്കൽ പരീക്ഷക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകളും ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.