ഒാണപ്പരീക്ഷയില്ല; ഒക്ടോബറിൽ ക്ലാസ് പരീക്ഷ
text_fieldsതിരുവനന്തപുരം: പ്രളയത്തിെൻറ പശ്ചാതലത്തിൽ സ്കൂളുകളിൽ ഇത്തവണ പാദവാർഷിക പരീക്ഷ (ഒാണപ്പരീക്ഷ) വേണ്ടതില്ലെന്ന് ക്യു.െഎ.പി യോഗം ശിപാർശ ചെയ്തു. പകരം ഡിസംബർ 13 മുതൽ 20വരെ അർധവാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) നടത്തും. എന്നാൽ ഒക്ടോബർ 15നകം സ്കൂളുകളിൽ ക്ലാസ് പരീക്ഷ നടത്താൻ തീരുമാനിച്ചു. പാദവാർഷിക പരീക്ഷക്കായി അച്ചടിച്ച ചോദ്യപേപ്പറുകൾ ഇതിനായി ഉപയോഗിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
എന്നാൽ ഇവ പഠനാവശ്യാർഥം വിശകലനത്തിന് വിധേയമാക്കാം. പകരം സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയാറാക്കിയായിരിക്കും ക്ലാസ് പരീക്ഷ നടത്തുക. എട്ട് കോടിയോളം രൂപ ചെലവഴിച്ച് പാദവാർഷിക പരീക്ഷക്കായി തയറാക്കിയ ചോദ്യപേപ്പറുകൾ ഇതോടെ പാഴാകും. അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ച് ക്ലാസ് പരീക്ഷ നടത്തണമെന്ന് കെ.പി.എസ്.ടി.എ പ്രസിഡൻറ് പി. ഹരിഗോവിന്ദനും കെ.എസ്.ടി.യു പ്രസിഡൻറ് എ.കെ സൈനുദ്ധീനും ക്യു.െഎ.പി യോഗത്തിൽ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷാതിയതികളിൽ മാറ്റമില്ല.
പരീക്ഷകൾ മാർച്ച് 13 മുതൽ 27വരെയായി നടത്തും. സ്കൂൾ വാർഷിക പരീക്ഷകൾ മുൻനിശ്ചയപ്രകാരം മാർച്ച് 15, 16, 22, 23, 28, 29 തീയതികളിലായിരിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി മോഹൻകുമാർ, ഹയർസെക്കൻഡറി ഡയറക്ടർ പി.കെ സുധീർബാബു, വി.എച്ച്.എസ്.ഇ ഡയറക്ടർ ഡോ. ഫാറൂഖ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, കൈറ്റ്സ് എക്സി. ഡയറക്ടർ അൻവർസാദത്ത്, എസ്.െഎ.ഇ.ടി ഡയറക്ടർ അബുരാജ്, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി ഹരികൃഷ്ണൻ, എൻ. ശ്രീകുമാർ, പി.എസ്. ഗോപകുമാർ, എം. തമീമുദ്ധീൻ, റോയ് ജോസഫ് തുടങ്ങിയവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.