കുട്ടികൾ കൺനിറയെ കണ്ടു 'അരിച്ചെടി', ആറാംക്ലാസിലെ 20 പേരിൽ 16 പേരും നെൽകൃഷി കണ്ടിട്ടില്ലെന്ന്
text_fieldsപത്തനംതിട്ട: നെല്ലരിച്ചോർ കഴിക്കുന്ന നാട്ടിൽ നെൽച്ചെടി കണ്ടിട്ടില്ലാത്ത വിദ്യാർഥികൾ നിരവധി. ഒടുവിൽ കതിരണിഞ്ഞ നെൽച്ചെടി സ്കൂളിലെത്തിച്ച് കുട്ടികൾക്ക് കാട്ടിക്കൊടുത്ത് അധ്യാപകൻ. ക്ലാസിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാർഥിയുടെ-അരിച്ചെടി-പ്രയോഗമാണ് തന്നെ ഇത്തരത്തിലൊരു പ്രദർശനത്തിന് പ്രേരിപ്പിച്ചതെന്ന് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഫിലിപ് ജോർജ് പറഞ്ഞു.
ആറാംക്ലാസിലെ 20പേരിൽ 16 പേരും നെൽച്ചെടി കണ്ടിട്ടില്ല എന്ന് പറഞ്ഞത് ഫിലിപ് ജോർജിന് അതിശയമായി. അതിൽ ചിലർക്ക് നെൽക്കതിർ എന്ന വാക്കുപോലും അറിയില്ല. അന്നുതന്നെ നെൽെച്ചടി സംഘടിപ്പിക്കാനായി ഫിലിപ് ജോർജ് ഇറങ്ങി. കലഞ്ഞൂർ മേഖലയിൽ നെൽകൃഷി ഇല്ലാതായതാണ് കുട്ടികൾക്ക് നെൽച്ചെടി അന്യമാകാൻ കാരണം. നിർമാണം പുരോഗമിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതക്കരികിൽ കൂടൽ കുമ്പനാട്ട് പടിയിൽനിന്ന് അദ്ദേഹത്തിന് നെൽച്ചെടി ലഭിച്ചു. അത് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച് കുട്ടികളെ കാണിക്കുകയായിരുന്നു.
മറ്റ് ക്ലാസുകളിലും നെൽച്ചെടി കാണാത്ത കുട്ടികളുണ്ടെന്നും അപ്പോഴാണ് വ്യക്തമായത്. ശാസ്ത്ര അധ്യപകരായ എസ്. ദീപ, ബിൻസി വർഗീസ്, ബി.ആർ.സി പരിശീലക ഭദ്രാശങ്കർ എന്നിവർ നെൽച്ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളും വേരുപടല പ്രത്യേകതകളും വിദ്യാർഥികൾക്ക് വിവരിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. രാജേഷിെൻറ അധ്യക്ഷതയിൽ പ്രഥമാധ്യാപിക ടി. നിർമല പ്രദർശനം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.