പാരലൽ ഡിഗ്രി പരീക്ഷക്കുമുേമ്പ പി.ജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു; വിദ്യാര്‍ഥികളില്‍ ആശങ്ക
text_fieldsഅമ്പലപ്പുഴ: പാരലൽ ഡിഗ്രി വിദ്യാർഥികളുടെ പരീക്ഷ പൂർത്തിയാകുന്നതിനുമുമ്പ് പി.ജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര പഠനം നടത്താൻ കഴിയാതെ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിസന്ധിയിലായി.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം വൈകിയാണ് പാരലൽ ഡിഗ്രി പരീക്ഷയാരംഭിച്ചത്. ശേഷിക്കുന്ന പരീക്ഷ 30ന് നടത്തും. ഇതിനിടയിലാണ് പി.ജി കോഴ്സിന് സർവകലാശാല അപേക്ഷ ക്ഷണിച്ചത്.
പാരലൽ ഡിഗ്രി പരീക്ഷ ഫലപ്രഖ്യാപനം ഒരുമാസത്തിനുശേഷമേ പുറത്തുവരൂ. ഇതിനുള്ളിൽ പി.ജി അപേക്ഷ കാലാവധിയും കഴിയും.
പാരലലായി ഡിഗ്രി പരീക്ഷയെഴുതിയ നിരവധി വിദ്യാർഥികൾക്ക് പി.ജി പഠനം നടത്താനാവില്ല. െറഗുലർ ഡിഗ്രി വിദ്യാർഥികളുടെ പരീക്ഷ സമയബന്ധിതമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമാന്തരമായി ഡിഗ്രി പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉപരിപഠനസാധ്യത മങ്ങി. അടിയന്തരമായി സർക്കാറും സർവകലാശാലയും ഇടപെട്ട് പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.