പ്ലസ് വൺ പരീക്ഷ: കോവിഡ് ബാധിതർ പരീക്ഷ എഴുതാൻ മുൻകൂട്ടി അറിയിക്കണം
text_fieldsതിരുവനന്തപുരം: കോവിഡ് പോസിറ്റിവായവർ പ്ലസ് വൺ പരീക്ഷക്ക് ഹാജരാകുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ മുൻകൂട്ടി വിവരമറിയിക്കണമെന്ന് പരീക്ഷ സെക്രട്ടറിയുടെ സർക്കുലർ.
പരീക്ഷ എഴുതുന്ന വിദ്യാർഥിക്കും ഇൻവിജിലേറ്റർക്കും പി.പി.ഇ കിറ്റ് ലഭ്യമാക്കാൻ ചീഫ് സൂപ്രണ്ട് നടപടി സ്വീകരിക്കണം. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷ ഹാൾ, ഫർണിച്ചർ, സ്കൂൾ പരിസരം തുടങ്ങിയവ സെപ്റ്റംബർ നാലിനുമുമ്പ് അണുമുക്തമാക്കണം.
പരീക്ഷ ദിവസങ്ങളിൽ ഹാളിലെ ഫർണിച്ചർ അണുമുക്തമാക്കണം. വിദ്യാർഥികൾക്ക് പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ.
കവാടത്തിൽ സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ നിർബന്ധമാണ്. കോവിഡ് ചികിത്സ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ പരീക്ഷ നടത്താൻ കഴിയില്ലെങ്കിൽ അടുത്തുള്ള മറ്റ് സ്കൂളുകൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.