Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 6:40 PM GMT Updated On
date_range 15 July 2020 6:40 PM GMTപ്ലസ് ടു: കോവിഡിനിടെ നടത്തിയ പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ വിജയം ഉയർന്നു
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ പുനരാരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷകളിൽ രണ്ട് വിഷയങ്ങളിൽ വിജയം കുറഞ്ഞപ്പോൾ മൂന്നെണ്ണത്തിൽ വിജയം ഉയർന്നു. ബയോളജിയിലും ഹിസ്റ്ററിയിലുമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയം കുറഞ്ഞത്. മാത്സ്, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ് എന്നിവയിൽ വിജയം ഉയർന്നു.
ബയോളജിയിൽ കഴിഞ്ഞ വർഷം 96.05 ശതമാനമായിരുന്ന വിജയം ഇത്തവണ 95.1ആയി കുറഞ്ഞു. ഹിസ്റ്ററിയിൽ കഴിഞ്ഞ വർഷം 89.9 ശതമാനം വിജയമുള്ളത് ഇത്തവണ 87.93 ആയും കുറഞ്ഞു. മാത്സിൽ കഴിഞ്ഞ വർഷം 86.92 ശതമാനമുണ്ടായിരുന്നത് ഇത്തവണ 90.06 ആയി.
പൊളിറ്റിക്കൽ സയൻസിൽ 90.33 ശതമാനം വിജയമുണ്ടായിരുന്നത് ഇത്തവണ 92.44 ആയി ഉയർന്നു. ബിസിനസ് സ്റ്റഡീസിൽ 88.42 ശതമാനം ഇത്തവണ 88.53 ആയും ഉയർന്നു.
മറ്റ് വിഷയങ്ങളിലെ വിജയശതമാനം ഇംഗ്ലീഷ് 89.93, മലയാളം 98.92, ഹിന്ദി 99.84, ഫിസിക്സ് 91.75, കെമിസ്ട്രി 89.92, ഇക്കണോമിക്സ് 88.07.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story