പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷഫലം നാളെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ബുധനാഴ്ച മൂന്നുമണിക്ക് ഫലം പ്രഖ്യാപിക്കുക.
കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തിൽ വൈകിയാണ് പരീക്ഷ ആരംഭിച്ചത്. ഇതിൻറെ മൂല്യ നിർണയവും ടാബുലേഷനും പൂർത്തിയാക്കി പരീക്ഷ ബോർഡ് യോഗം ചേർന്നു.
ജൂലൈ 15നാണ് പ്രാക്ടിക്കൽ പരീക്ഷകൾ തീർന്നത്. തുടർന്ന് 15 ദിവസത്തിനകമാണ് ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരകടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽനിന്ന് തന്നെ ചെയ്തത് ഫലം പ്രഖ്യാപന നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
ജൂൺ ആദ്യം എഴുത്ത് പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചപ്പോഴും പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷ പേപ്പർ മൂല്യനിർണയും ജൗൺ 19ഓടെ അവസാനിച്ചു.
അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ് ഹയർസെക്കൻഡറി കോഴ്സുകളുടെ ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.