പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
text_fieldsതിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ നിശ്ചയിച ്ചിരുന്ന എല്ലാ എഴുത്ത്-ഒാൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി മാറ്റിവെച്ചു. ഓഫ്സെറ്റ് മെഷീൻ ഓപറേറ്റർ (കാറ്റഗറി നമ്പർ 161/16), റീഡർ േഗ്രഡ് 2 (കാറ്റഗറി നമ്പർ 552/17), ജനറൽ ഫിസിയോതെറപിസ്റ്റ് (കാറ്റഗറി നമ്പർ 236/18), ഫിസിയോതെറപിസ്റ്റ് (കാറ്റഗറി നമ്പർ 151/2019), ഡയറിഫാം ഇൻസ്ട്രക്ടർ-പട്ടികവർഗം (കാറ്റഗറി നമ്പർ 153/19), റിസർച് ഓഫിസർ-പട്ടികജാതി/പട്ടികവർഗം (കാറ്റഗറി നമ്പർ 293/18) എന്നീ തസ്തികകളുടെ ഒ.എം.ആർ/ഓൺലൈൻ/എഴുത്തുപരീക്ഷകളാണ് മാറ്റിവെച്ചത്.
മാറ്റിവെച്ച അഭിമുഖങ്ങളുടെ തീയതികൾ പുതുക്കി പ്രസിദ്ധീകരിക്കും. നേരത്തെ ഏപ്രിൽ 14വരെയുള്ള കായികക്ഷമത പരീക്ഷകളും മാർച്ച് 31വരെയുള്ള വകുപ്പുതല പരീക്ഷകളും പി.എസ്.സി മാറ്റിവെച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.