ആർ.ഐ.ഇ ടീച്ചർ എജുക്കേഷൻ പ്രോഗ്രാം: പൊതു പ്രവേശനപരീക്ഷ ജൂൺ 16ന്
text_fieldsന്യൂഡൽഹിയിലെ എൻ.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ മൈസൂരു, അജ്മെർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ്, ന്യൂഡൽഹി ഉൾപ്പെടെ റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ) 2024 വർഷം നടത്തുന്ന വിവിധ ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലേക്ക് ദേശീയതലത്തിൽ ജൂൺ 16 ഞായറാഴ്ച പൊതുപ്രവേശനപരീക്ഷ സംഘടിപ്പിക്കും. കേരളത്തിൽ എറണാകുളവും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. അഭിരുചിയുള്ള പ്ലസ്ടു/ഹയർ സെക്കന്ററി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് ഇന്റഗ്രേറ്റഡ് എജുക്കേഷൻ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം തേടാം. വിജ്ഞാപനം www.cee.ncert.gov.inൽ. കോഴ്സുകൾ: ബി.എസ്.സി ബി.എഡ്, ബി.എ ബി.എഡ് (നാലുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ), എം.എസ്.സി.എഡ് (ആറുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം), ബി.എഡ്-എം.എഡ് (മൂന്നുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം) ബി.എഡ്, എം.എഡ് (രണ്ടുവർഷം).
ആർ.ഐ.ഇ മൈസൂരുവിൽ ബി.എസ്.സി ബി.എഡ് ഫിസിക്കൽ സയൻസ് ഗ്രൂപ്പിൽ 55, ബയോളജിക്കൽ സയൻസ് ഗ്രൂപ്പിൽ 55 സീറ്റുകൾ വീതമുണ്ട്. ബി.എ.ബി.എഡ് കോഴ്സിൽ 55 സീറ്റുകൾ ലഭിക്കും. എം.എസ്.സി എഡ്-ഫിസിക്സ് 22 സീറ്റ്, കെമിസ്ട്രി-22 സീറ്റ്, മാത്തമാറ്റിക്സ് 22, ബി.എഡ്-സയൻസ് 27, മാത്തമാറ്റിക്സ് 28, സോഷ്യൽ സയൻസ് 28, ലാംഗ്വേജ് 27, എം.എഡ് 55 സീറ്റുകൾ.
പ്രവേശനയോഗ്യത: ബി.എസ്.സി ബി.എഡ് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി/ബയോടെക്നോളജി വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
ബി.എ.ബി.എഡ് കോഴ്സിന് സയൻസ്/കോമേഴ്സ്/ആർട്സ് സ്ട്രീമിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. എം.എസ്.സി എഡ് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
ബി.എഡ് എം.എഡ് കോഴ്സിന് സയൻസ്/സോഷ്യൽ സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ പി.ജി വേണം.
ബി.എഡ് പ്രവേശനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്കാണ് അവസരം. എം.എഡ് പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ ബി.എഡ്/തത്തുല്യമാണ് യോഗ്യത.
എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയിൽ 5 ശതമാനം മാർക്കിളവുണ്ട്. ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഓരോ ആർ.ഐ.ഇയിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും പ്രോസ്പെക്ടസിലുണ്ട്. നിർദേശാനുസരണം ഓൺലൈനായി മേയ് 31 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി/ഇ.ഡബ്ലിയു.എസ്‍ വിഭാഗങ്ങൾക്ക് 600 രൂപ മതി. നിശ്ചിത തീയതിക്കുള്ളിൽ യോഗ്യത പരീക്ഷയുടെ മാർക്ക് അപ്ലോഡ് ചെയ്തിരിക്കണം. പ്രവേശന പരീക്ഷാഫലം ജൂലൈ 5/10 തീയതിയിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.